News
ലൈം ഗികാതിക്രമ കേസിൽ തിരക്കഥാകൃത്ത് വികെ പ്രകാശിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ലൈം ഗികാതിക്രമ കേസിൽ തിരക്കഥാകൃത്ത് വികെ പ്രകാശിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വികെ പ്രകാശിനെതിരായ ലൈം ഗികാതിക്രമ കേസിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിഎസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പരാതിയ്ക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിൻറെ ആരോപണം.
2 വർഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിൽ ഉള്ളത്. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കഥാകാരി നൽകിയ പരാതിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11. 30 ന് നഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയിരുന്നു.
ലൈംഗി കാതിക്രമം നടന്നെന്ന് പരാതിക്കാരി മൊഴി നൽകിയ ഹോട്ടൽ പോലീസ് സ്ഥിരീകരിച്ചു. 2022 ഏപ്രിൽ നാലിന് വി കെ പ്രകാശ് കൊല്ലത്തെത്തി മുറിയെടുത്തതും ബാങ്ക് ട്രാൻസ്ഫർ വഴി വാടക അടച്ചതും കംപ്യൂട്ടറിലെ ഡിജിറ്റിൽ രേഖകളുടെ പരിശോധനയിൽ പോലീസ് കണ്ടെത്തി.
നാലാം നിലയിൽ അടുത്തടുത്തുള്ള രണ്ട് മുറികളായിരുന്നു എടുത്തിരുന്നത്. ഇതിൽ ഒന്ന് വി കെ പ്രകാശിന്റെ പേരിലും രണ്ടാമത്തേത് ഇദ്ദേഹത്തിന്റെ അതിഥി എന്ന നിലയിവുമാണ് കംപ്യൂട്ടർ രേഖയിലുള്ളത്. ലൈംഗികാതിക്രമം നടന്ന മുറി പരാതിക്കാരി പോലീസിന് കാണിച്ചുകൊടുത്തു. കുറ്റകൃത്യം നടന്നതായി ആരോപിക്കുന്ന ദിവസം വി കെ പ്രകാശ് ഹോട്ടലിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.