Connect with us

21 കാരിയുടെ ലെെം​ ഗികാരോപണം, പോക്സോ കേസ്; ജാനി മാസ്റ്റർ ഒളിവിൽ; അന്വേഷണം കടുപ്പിച്ച് പോലീസ്!

News

21 കാരിയുടെ ലെെം​ ഗികാരോപണം, പോക്സോ കേസ്; ജാനി മാസ്റ്റർ ഒളിവിൽ; അന്വേഷണം കടുപ്പിച്ച് പോലീസ്!

21 കാരിയുടെ ലെെം​ ഗികാരോപണം, പോക്സോ കേസ്; ജാനി മാസ്റ്റർ ഒളിവിൽ; അന്വേഷണം കടുപ്പിച്ച് പോലീസ്!

കഴി‍ഞ്ഞ ദിവസമായിരുന്നു പ്രശ്സത തെന്നിന്ത്യൻ ഡാൻസ് കൊറിയോ​ഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈം ​ഗികാരോപണവുമായി 21 കാരിയായ യുവതി രം​ഗത്തെത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ തന്നെ ലെെം​ ഗികമായി ദുരുപയോ​ഗം ചെയ്തുവെന്നാണ് യുവതി പറയുന്നത്. ഇത് സംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജാനി മാസ്റ്റർ ഒളിവിൽ പോയെന്നാണ് വിവരം. ഗുരുതരമായ വകുപ്പുകളിലാണ് എഫ്.ഐ.ആർ. ഇട്ടിരിക്കുന്നത്. ഈ വേളയിൽ ജാനി മാസ്റ്റർക്കായുള്ള അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് പോലീസ്.

ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു യുവതി. പ്രായപൂർത്തിയാകുന്നതിനും മുൻപ് ലൈം ഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് പോ ക്‌സോ കേസ് ചുമത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീ ഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.

നസ്രിങ്കിയിലുള്ള യുവതിയുടെ വസതിയിൽ വെച്ചും പലതവണ പീ ഡിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. തുടരന്വേഷണത്തിനായി റായ്ദുർ​​ഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കെെമാറിയിട്ടുണ്ട് എന്നുമാണ് വിവരം.

അതേസമയം, നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ വന്നിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി കാട്ടി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു.യ ഇതിന് പിന്നാലെ ആരോപണങ്ങളെ നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രം​ഗത്തെത്തുകയായിരുന്നു.

More in News

Trending