Connect with us

അപ്സര പോലീസിലേയ്ക്ക് ഇല്ല..? ബിഗ്‌ബോസിന്‌ പിന്നാലെ സത്യം പുറത്ത്!!

Malayalam

അപ്സര പോലീസിലേയ്ക്ക് ഇല്ല..? ബിഗ്‌ബോസിന്‌ പിന്നാലെ സത്യം പുറത്ത്!!

അപ്സര പോലീസിലേയ്ക്ക് ഇല്ല..? ബിഗ്‌ബോസിന്‌ പിന്നാലെ സത്യം പുറത്ത്!!

സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് അപ്സരയുടേത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിച്ചുകൊണ്ടാണ് അപ്സര പ്രേക്ഷക മനസുകളിൽ ഇടം നേടിയത്.

പിന്നീട് ബിഗ്‌ബോസ് മലയാളത്തിന്റെ ഭാഗമായതോടെ ജനപ്രീതി വർധിക്കുകയായിരുന്നു. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് അപ്സര. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രി കൂടിയാണ് അപ്‌സര ആല്‍ബി.

അപ്സരയുടെ അച്ഛന്‍ പോലീസുകാരനായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. പഠിക്കുന്ന സമയം പട്ടാളത്തില്‍ ചേരുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു എന്‍സിസിയിലൊക്കെ അപ്സര ചേര്‍ന്നത്.

പക്ഷെ പട്ടാളക്കാരിയാകാന്‍ സാധിച്ചില്ല. പിന്നീട് അപ്‌സര പോലീസിൽ ജോലിയ്ക്ക് കയറുന്നു എന്നൊക്കെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ നടി ഈ കാര്യത്തെ കുറിച്ചും, ഒരിക്കല്‍ കൂടെ തന്റെ ബിഗ് ബോസ് വിശേഷങ്ങളുമായും എത്തിയിരിക്കുകയാണ് താരം.

ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്നു റസ്മിന്റെ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാിരുന്നു താരം.ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം ആളുകളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നാണ് അപ്സര പറയുന്നത്. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കേയാണ് ബിഗ് ബോസിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ആ ഒരു പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസിലൂടെ അത് മാറി. യാഥാർത്ഥ എന്നെ അവർ അറിഞ്ഞെന്നും അപ്സര വ്യക്തമാക്കുന്നു.

നിലവിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത്. ഒരു സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കണം എന്നുള്ളതാണ്. അതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. ബിബിയില്‍ നിന്ന് ഇറങ്ങിയിട്ടും ആളുകളുടെ മനസ്സില്‍ എനിക്കൊരു സ്ഥാനം ഉണ്ട് എന്ന് അറിയുന്നതില്‍ വലിയ സന്തോഷമുണ്ട്.

എനിക്കും ഒരു യൂട്യുബ് ചാനല്‍ ഉണ്ടായിരുന്നു. കുറച്ചു പേർക്കൊക്കെ അതിനെക്കുറിച്ച് അറിയാം. ബിഗ് ബോസ് ഷോയിലേക്ക് പോയപ്പോള്‍ മുതല്‍ അതില്‍ വീഡിയോ ചെയ്യുന്നത് നിർത്തി വെച്ചിരിക്കുകയാണ്. വീണ്ടും തുടങ്ങണം. ബിഗ് ബോസിന് ശേഷം സിനിമയൊന്നും ആയിട്ടില്ല. പുതിയ ഒന്ന് രണ്ട് സീരിയലുകള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അപ്സര പറയുന്നു.

റെസ്മിനെ ആദ്യമായി കണ്ടപ്പോള്‍ വലിയ പക്വതയുള്ള ആളെപ്പോലെ തോന്നി. അവളുടെ ആറ്റിറ്റ്യൂഡ്, പെരുമാറ്റം എന്നിവ കൊണ്ടെല്ലാമാണ് പക്വത അനുഭവപ്പെട്ടത്. അതേസമയം തന്നെ ഒരു കുഞ്ഞുകുട്ടിയുമാണ്. ജാസ്മിന്‍ അടക്കം ബിഗ് ബോസിലെ എല്ലാവരുമായി ഞാന്‍ നല്ല ബന്ധമുണ്ട്. പൊലീസില്‍ ജോലിക്ക് കയറിയിട്ടില്ല.

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല താന്‍ ജോലിക്കായി കയറുകയെന്നും അപ്സര വ്യക്തമാക്കുന്നു. നേരത്തെ അപ്സര പൊലീസില്‍ ചേരും എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അപ്സരയുടെ പിതാവ് പൊലീസിലായിരുന്നു.

സര്‍വീസില്‍ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. അതിനാല്‍ തന്നെ കുടുംബം ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല മിക്കവാറും ഞാന്‍ എത്തുക എന്നാണ് കരുതുന്നും അപ്സര നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്‌സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്‌സരയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു.

More in Malayalam

Trending

Malayalam