Malayalam Breaking News
“മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി പ്രാണയിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു
“മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി പ്രാണയിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു
“മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി പ്രാണയിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു
ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജാസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ലൂയിസ് ബാങ്ക്സ് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നത് മലയാള സിനിമയിലൂടെ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രണയിലൂടെയാണ് അദ്ദേഹം സിനിമ സംഗീത രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ദൂരദർശനിലൂടെ രാജ്യം ഏറ്റവും കൂടുതൽ കേട്ട ” മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി ഇദ്ദേഹമായിരുന്നു.
സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും പരിചിതമാണ് ലൂയിസ് ബാങ്ക്സ് എന്ന പേര്. ഇന്ത്യൻ ജാസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ഇദ്ദേഹം 1982 യിൽ ആൻ ഓഗസ്റ് റീക്വിമം എന്ന സിനിമയിലൂടെ സിനിമ ഇൻഡസ്ട്രിയിൽ എത്തി. ചെറുപ്പത്തിൽ ഗിത്താർ, ട്രംപറ്റ്, പിയാനോ എന്നിവ പഠിച്ചു തുടങ്ങിയ അദ്ദേഹത്തിന് സംഗീതം തന്നെ ആയിരുന്നു ജീവിതം. പ്രശസ്ത ഹിന്ദി സംഗീത സംവിധായകനായ ആർ.ഡി.ബർമൻൻറെ കൂടയൂം, മുംബൈലെ ഹോട്ടലുകളിലും ജാസ് യാത്രകളിലും വായിക്കുക വഴി ഇദ്ദേഹം ജാസ് സംഗീതവും രാഗങ്ങളും തമ്മിൽ യോജിപ്പിച്ചു പ്രചരിപ്പിക്കുവാനും തുടങ്ങി. പ്രശസ്ത സിത്താർ വിദ്വാനായ രവി ശങ്കർ നൊപ്പം വായിക്കുബോഴാണു ഇൻഡോ ജാസ് ഫുഷൻ ആരംഭിച്ചത്. തുടർന്ന് ശങ്കർ മഹാദേവൻ, ശിവമണി, കാൾ പീട്ടെര്സ് എന്നിവരോടൊപ്പം സിൽക്ക് എന്ന ബാന്റും തുടങ്ങി. പിന്നീട് സിനിമ സംഗീത രംഗത്ത് സജീവമായി പ്രവർത്തിക്കുകയായിരുന്നു ലൂയിസ് ബാങ്ക്സ്. ഇന്ത്യൻ പോപ്പ് സോങ്‌സിലും ജാസിലും ഇദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്.
ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പ്രാണ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പ്രാണ. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. നാലുഭാഷയിൽ എത്തുന്ന പ്രാണ ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ്. ഒരേ ഒരു കഥാപാത്രമുള്ള ഹൊറർ ചിത്രം പ്രണയിൽ നിത്യ മേനോനാണ് അഭിനയിക്കുന്നത്.
പ്രാണയുടെ ട്രെയിലറും സിനിമയുടെ ലിറിക് ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ജനുവരി എട്ടിനാണ് ചിത്രത്തിന്റെ റിലീസ്.
louis banks came back to indian filim after a break
