Malayalam
മലയാളത്തിലെ ആ രണ്ട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി ആദ്യം വിളിച്ചത് എന്നെയായിരുന്നു; അത് വേണ്ടെന്ന് വെയ്ക്കാൻ കാരണം!; തുറന്ന് പറഞ്ഞ് മേതിൽ ദേവിക
മലയാളത്തിലെ ആ രണ്ട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി ആദ്യം വിളിച്ചത് എന്നെയായിരുന്നു; അത് വേണ്ടെന്ന് വെയ്ക്കാൻ കാരണം!; തുറന്ന് പറഞ്ഞ് മേതിൽ ദേവിക
നർത്തകിയെന്ന നിലയിലും മുകേഷിന്റെ മുൻ ഭാര്യയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. ഇപ്പോൾ സിനിമയിലേയ്ക്ക് കൂടെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്‌ജേതാവായ വിഷ്ണു മോഹന്റെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയിലാണ് ദേവിക നായിക വേഷത്തിലെത്തുന്നത്.
ചെറുപ്പം മുതൽ സിനിമയിലേയ്ക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നെങ്കിലും അതൊന്നും മേതിൽ ദേവിക സ്വീകരിച്ചിരുന്നില്ല. മലയാളത്തിൽ ഹിറ്റായി മാറിയ രണ്ട് സിനിമകളിലെ പ്രധാനപ്പെട്ട റോളിൽ ആദ്യം സംവിധായകൻ തീരുമാനിച്ചത് തന്നെയാണെന്നും താനത് നിഷേധിച്ചതാണെന്നും പറയുകയാണ് ദേവിക ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവിക.
‘സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ടിലെത്തിയ കാബൂളിവാല എന്ന സിനിമയിലേക്ക് നായികയായി എന്നെ ക്ഷണിച്ചിരുന്നു. ആ സിനിമയിൽ പിന്നീട് ചാർമിളയാണ് നായികയായി അഭിനയിച്ചത്. അതുപോലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലേക്കും വിളിച്ചിരുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് വേണ്ടി പറഞ്ഞിരുന്നത്.
പിവി ഗംഗാധരൻ സാറാണ് എന്നെ വിളിക്കുന്നത്. അന്ന് ഞാൻ ഡാൻസിൽ എംഎ ചെയ്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് വന്ന് ഓഡിഷൻ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞു. അവരന്ന് പറഞ്ഞത് നടി ഭാനുപ്രിയയ്‌ക്കൊപ്പം അഭിനയിക്കാൻ നല്ലോണം ഡാൻസ് അറിയാവുന്ന ഒരാൾ വേണമെന്നാണ്. ഓഡിഷന് വരാമോന്ന് ചോദിച്ചപ്പോൾ എനിക്ക് വർക്കുണ്ട്, പിന്നെ പഠിക്കാനും ഉണ്ടെന്ന് പറഞ്ഞു.
ഇതിലൊക്കെ വന്നാൽ ഡാൻസിനും നല്ലതല്ലേ എന്നായി അവർ. അത് ഞാൻ കഷ്ടപ്പെട്ട് നേടിക്കോളാം, അതിനൊരു ഷോട്ട് കട്ട് വേണ്ടെന്ന് പറഞ്ഞ് താനത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് മേതിൽ ദേവിക പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി പേരാണ് ദേവികയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുകേഷിനെ വിവാഹം കഴിച്ചിതിന് ശേഷമാണ് ഇവരെപ്പറ്റി അറിഞ്ഞത് തന്നെ. അതിനു മുൻപ് ഇങ്ങനെയൊരു ആളെ പ്പറ്റി കേട്ടിരുന്നില്ല. ഇത്രയും അഹങ്കാരിയാണെന്ന് ആദ്യം കരുതിയില്ല.
എന്തൊക്കെ ജാഡ കാണിച്ചിട്ടും മുകേഷിന്റെ അടുത്ത് തന്നെ എത്തിയില്ലേ, എന്നുള്ള കമന്റുകൾക്ക് പിന്നാലെ മേതിൽ ദേവികയെ പിന്തുണച്ചു കൊണ്ടും നിരവധി പേർ എത്തിയിട്ടുണ്ട്. ഇവരുടെ ബുക്കുകൾ, എഴുത്തുകൾ, എല്ലാം വായിച്ചിട്ടുണ്ട്. വളരെ ബുദ്ധിജീവിയായ ഒരു ലേഡി ആണ്. ഇവർ മുകേഷിനെ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഇവരെ പോലെ ഒരു പേഴ്‌സണാലിറ്റി മുകേഷിനെയൊക്കെ കല്യാണം കഴിക്കുവോ എന്നോർത്തൂ…ദേവികയെയൊക്കെ അറിയണേൽ ലോക വിവരവും കുറച്ചു വിദ്യാഭ്യാസമൊക്കെ വേണം എന്നാണ് ഒരാൾ കുറിച്ചത്.
അതേസമയം, മേതിൽ ദേവിക നായികയാകുന്ന ചിത്രത്തിൽ ബിജു മേനോനാണ് എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മേതിൽ ദേവിക, ബിജു മേനോൻ എന്നിവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങീ പ്രമുഖരും ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോണാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. അശ്വിൻ ആര്യൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു മോഹൻ സ്‌റ്റോറീസും ഹാരിസ് ദേശവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.