Connect with us

മിഥുനവും വരേൽപ്പുമൊക്കെ പോലൊരു പ്രൊപ്പ​ഗണ്ട സിനിമയിറക്കാൻ ഇനിയൊരാളും ഈ നാട്ടിൽ മുതൽമുടക്കില്ല, രാജ്യത്തു ഒന്നാമതാണ് കേരളം; മന്ത്രി പി.രാജീവ്

Malayalam

മിഥുനവും വരേൽപ്പുമൊക്കെ പോലൊരു പ്രൊപ്പ​ഗണ്ട സിനിമയിറക്കാൻ ഇനിയൊരാളും ഈ നാട്ടിൽ മുതൽമുടക്കില്ല, രാജ്യത്തു ഒന്നാമതാണ് കേരളം; മന്ത്രി പി.രാജീവ്

മിഥുനവും വരേൽപ്പുമൊക്കെ പോലൊരു പ്രൊപ്പ​ഗണ്ട സിനിമയിറക്കാൻ ഇനിയൊരാളും ഈ നാട്ടിൽ മുതൽമുടക്കില്ല, രാജ്യത്തു ഒന്നാമതാണ് കേരളം; മന്ത്രി പി.രാജീവ്

ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിൽ കേരളം ഒന്നാണതാണെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് അദ്ദേഹം പങ്കുവെച്ച് ഫേസ് ബുക്ക് പോസ്റ്റും വൈറലായി മാറിയിരുന്നു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

“മിഥുനവും വരേൽപ്പുമൊക്കെ പോലൊരു പ്രൊപ്പ​ഗണ്ട സിനിമയിറക്കാൻ ഇനിയൊരാളും ഈ നാട്ടിൽ മുതൽമുടക്കില്ലെന്ന് ഞങ്ങൾക്കുറപ്പാണ്. കാരണം ഇന്ന് ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമതാണ് നമ്മുടെ കേരളം.”…പിന്നാലെ നിരവധി പേരാണ് കമൻരുകളുമായും ട്രോളുകളുമായും എത്തിയിരിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേവതി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് വരവേൽപ്പ്. കെ.ആർ.ജി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ കെ. രാജഗോപാൽ നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആണ്.

ഏഴുവർഷം ഗൾഫിൽ ജോലി ചെയ്തതിനു ശേഷം, നാട്ടിലേയ്ക്ക് തിരിച്ചു വരുന്ന മുരളീധരൻ എന്ന മുരളിയുടെ കഥയാണ് വരവേൽപ്പ് പറഞ്ഞത്. നാട്ടിലെത്തിയ മുരളി, സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിക്കുന്നു. അങ്ങനെ അയാൾ ഒരു ബസ് വാങ്ങുന്നു. നാട്ടിലെ തൊഴിലാളി യൂണിയനുകളും സമരങ്ങളും എല്ലാം അയാൾക്ക് പുതിയ അനുഭവമായിരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുന്ന സേതുമാധവന് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളാണ് മിഥുനം സിനിമ പറയുന്നത്. അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളിൽ നിന്നും ഫാക്ടറിക്കുള്ള അനുമതി നേടിയെടുക്കാൻ വിയർക്കുന്ന സേതുമാധവനു പെട്ടെന്ന് വിവാഹം കഴിക്കേണ്ടി വരുന്നു.

പഴയതു പോലെ സ്നേഹമില്ലെന്ന് വിലപിക്കുന്ന ഭാര്യയും കൂട്ടുകുടുംബത്തിലെ അസ്വാരസ്യങ്ങളും ഫ്ക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനുള്ള ബുദ്ധിമുട്ടുകളെയും കുറിച്ചാണ് ചിത്രം പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending