Malayalam Breaking News
മറ്റുള്ളവരുമായി അടുത്തിടപഴകി , ഫ്ലിർട്ടിങ് വരെ തുടങ്ങി ; വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി വിഷ്ണു വിശാൽ
മറ്റുള്ളവരുമായി അടുത്തിടപഴകി , ഫ്ലിർട്ടിങ് വരെ തുടങ്ങി ; വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി വിഷ്ണു വിശാൽ
By
വിവാഹമോചനത്തിലേക്ക് നയിച്ച കാരണം തുറന്നു പറഞ്ഞ് തമിഴ് നടന് വിഷ്ണു വിശാല്‍. കരിയര്‍ മെച്ചപ്പെടുത്താന്‍ തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നാണ് താരം പറയുന്നത്. വിവാഹമോചനം നേടിയെന്ന് തനിക്ക് ഇപ്പോഴും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും താന്‍ ഇപ്പോഴും രജനിയെ സ്നേഹിക്കുന്നുണ്ടെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
‘ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു തന്റേതെന്നും ഇത് തന്റെ കരിയറിനെ ബാധിക്കും എന്ന് മനസിലാക്കിയതോടെ താന്‍ മാറാന്‍ തുടങ്ങിയെന്നുമാണ് താരം പറയുന്നത്.അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരുമായി അടുത്ത് ഇടപഴകാന്‍ തുടങ്ങി. ഓണ്‍സ്ക്രീനില്‍ നന്നായി റൊമാന്‍സ് ചെയ്യാന്‍ ഫ്ലിര്ട്ട ചെയ്യാന്‍ വരെ ആരംഭിച്ചു. ഇത് തങ്ങളുടെ ബന്ധം തകര്‍ത്തു.’
‘അങ്ങനെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. നിങ്ങള്‍ മാറിപ്പോയി എന്ന ചോദ്യം ഉയരാന്‍ തുടങ്ങി. പിന്നീട് അത് ഞാന്‍ വിവാഹം കഴിച്ചത് അങ്ങനെ ഒരാള അല്ല എന്നായി മാറി.’ തങ്ങള്‍ക്ക് ഇരുവര്‍ക്കും വിവാഹമോചിതരായെന്ന് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിഷ്ണു പറയുന്നത്. ‘എനിക്ക് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. പക്ഷേ ഞാന്‍ അംഗീകരിക്കണം. എന്റെ മകന്റെ നല്ലതിന് വേണ്ടി പിന്നെ അവളുടേയും. ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. എനിക്ക് അറിയാം അവര്‍ക്കും എന്നെ ഇഷ്ടമാണെന്ന്. അവള് നല്ല വ്യക്തിയാണ്. ഞാനും അങ്ങനെയാണെന്ന് അവള്‍ക്കറിയാം. പക്ഷേ ചിലസമയങ്ങളില്‍ സ്നേഹിക്കുന്നവരെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല.’
ആറ് മാസം മുന്‍പാണ് ഭാര്യ രജനി നടരാജനുമായി താരം വിവാഹമോചനം നേടുന്നത്. രാക്ഷസന് സൂപ്പര്ഹിറ്റായതിനിടെയായിരുന്നു ഇത്. നീണ്ട പ്രണയത്തിന് ശേഷം 2011 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2017 ല്‍ ഇവര്‍ക്ക് ഒരു മകന് പിറന്നു. വിഷ്ണു വിശാല്‍ തന്നെയാണ് വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.
vishnu vishal about divorce
