Connect with us

തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്!

Malayalam

തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്!

തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്!

മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.

സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈൻ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാകാൻ വഴിയില്ല.

അതേസമയം ഷൈൻ ടോം ചാക്കോയുടെ വ്യക്തജീവിതവും ഈയ്യടുത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഷൈൻ ടോം ചാക്കോ വിവിഹതനാകുന്നു എന്നതായിരുന്നു വാർത്ത. തനുവും ഷൈനും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ഷൈൻ തന്റെ കാമുകിയെ പരിചയപ്പെടുത്തുന്നത്. പിന്നീട് പല വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമായി തന്നെ ചിത്രങ്ങളും റീലുകളുമെല്ലാം പങ്കുവച്ചിരുന്നു ഷൈനും തനുവും. പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയവും നടന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറാൻ തനുവും ഷൈനും അധികനാൾ വേണ്ടി വന്നില്ല. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എന്നാൽ അടുത്തായി പുറത്തുവന്ന വാർത്തകൾ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഷൈനും തനുവും പിരിഞ്ഞെന്ന മട്ടിലായിരുന്നു വാർത്തകൾ. ഷൈനൊപ്പമുള്ള തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തനു ഇൻസ്റ്റയിൽ നിന്നും ഡിലീറ്റ് ചെയ്തതോടെയാണ് ബ്രേക്കപ്പ് വാർത്തകൾ ചർച്ചയാകുന്നത്. എന്നാൽ ഈ വാർത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ മറ്റൊരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഷൈനുമായി ബന്ധപ്പെട്ടൊരു കമന്റിന് തനു നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്. ഷൈൻ ടോം തേച്ചോ എന്നായിരുന്നു ഒരാൾ തനുവിന്റെ പോസ്റ്റിൽ കമന്റ് ചെയ്തത്. പിന്നാലെ തനു മറുപടിയുമായി എത്തുകയായിരുന്നു. തേക്കാൻ ഇതെന്താ ഭിത്തി വല്ലതും ആണോ എന്നാണ് തനു നൽകിയ മറുപടി.

പിന്നാലെ തനുവിന്റെ മറ്റൊരു മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. തനുവിന്റെ മറ്റൊരു പോസ്റ്റിൽ ഒരാൾ പേര് പോലെ ഒരാളും മുസ്ലിം ആവില്ല കേട്ടോ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് തനു നൽകിയ മറുപടി എന്നാ ഒരു കാര്യം ചെയ്യ്. ഇക്ക ഇസ്ലാമിൽ പറഞ്ഞപ്പോലെ നടക്കുന്ന ആളാണ് എങ്കിൽ ആദ്യം ഇൻസ്റ്റാഗ്രാം കളയൂ. കാരണം അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല എന്നാണല്ലോ പറയുന്നത്. അപ്പൊ ഇക്കാക്ക് ഇത് പറ്റിയ പണി അല്ല എന്നാണ്. പിന്നാലെ നിരവധി പേർ തനുവിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കമന്റും അതിനുള്ള തന്റെ മറുപടിയും തനു തന്നെ ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഷൈൻ നേരത്തെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചിതനാവുകയും ചെയ്തതാണ്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. കുട്ടി അമ്മയോടൊപ്പമാണുള്ളത്. എന്നാൽ തന്റെ സ്വകാര്യ ജീവിതം പരസ്യമാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഷൈൻ ടോം ചാക്കോ. ‘വിവാഹവും കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു. എട്ട് വയസ്സുള്ള എന്റെ മകൾ ഇന്ത്യയിൽ ഇല്ല. അവളുടെ അമ്മയ്ക്കൊപ്പം വിദേശത്താണ്’ എന്ന് മുമ്പൊരിക്കൽ ഷൈൻ പറഞ്ഞിരുന്നു.

ഒരുപാട് കാരണങ്ങൾ കൊണ്ട് അറേഞ്ച്ഡ് മാരേജ് വർക്ക് ആകാതെ വന്നപ്പോൾ വേർപിരിഞ്ഞു എന്നും എട്ടുവയസ് ആയ കുഞ്ഞ് ഉണ്ട് എന്നും കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആണെന്നും ഷൈൻ മുൻപ് പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിരുന്നു. 2012 ലായിരുന്നു ഷൈൻ ടോം ചാക്കോയും തബീത്തയും വിവാഹിതരാവുന്നത്. അധികകാലം മുന്നോട്ട് പോകാതെ താരങ്ങൾ ഈ ബന്ധം അവസാനിപ്പിച്ചു. ഈ ബന്ധത്തിൽ ജനിച്ച മകനാണ് സിയാൻ.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും കുഞ്ഞിന്റെ കാര്യം ഞാൻ എവിടെയും പറയാറില്ലെന്നും ഷൈൻ പറഞ്ഞിരുന്നു. അങ്ങനെ അവരെ കുറിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. മകന്റെ പേര് സിയാൻ എന്നാണെന്നും അവനിപ്പോൾ എട്ടുവയസായെന്നും പറഞ്ഞ താരം അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ലെന്ന് കൂടി പറഞ്ഞിരുന്നു.

ഷൈൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം നടന്നത്. ജസ്റ്റ് എൻഗേജ്ഡ് എന്ന ക്യാപ്ഷനോട് വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഞങ്ങൾ തമ്മിൽ പ്രേമിച്ചു നടന്നിട്ടൊന്നുമില്ല, നമ്മൾ ജനിക്കുന്നതും മരിക്കുന്നതും നമ്മൾ തീരുമാനിക്കുന്നത് അല്ലല്ലോ അതുപോലെ പ്രണയവും സംഭവിച്ചു പോയതാണ് എന്നായിരുന്നു മുൻപ് ഷൈൻ പറഞ്ഞിരുന്നത്. ഇതുവരെ തന്നോട് ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ല, താനാണ് പറഞ്ഞിട്ടുള്ളത് അതുതന്നെയാണ് അവളുടെ ബെസ്റ്റ് ക്വാളിറ്റി എന്നും ഷൈൻ തനുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending