Malayalam Breaking News
ദുൽഖർ സൽമാന്റെ മറിയം ബേബിക്ക് ഇന്ന് രണ്ടു വയസ് പിറന്നാൾ !
ദുൽഖർ സൽമാന്റെ മറിയം ബേബിക്ക് ഇന്ന് രണ്ടു വയസ് പിറന്നാൾ !
By
മറിയം അമീറ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖറും രംഗത്തെത്തിയിരുന്നു. രണ്ടാം പിറന്നാളിന് കുഞ്ഞു മറിയം ഒറ്റയ്ക്ക് നില്‍ക്കുന്ന ഫോട്ടോയുമായാണ് അദ്ദേഹം എത്തിയത്. നിമിഷനേരം കൊണ്ടാണ് താരപുത്രന്റെ പോസ്റ്റ് വൈറലായത്. ജനനം മുല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍.
2011 ലായിരുന്നു അമാലിനെ താരം ജീവിതസഖിയാക്കിയത്. ആര്‍ക്കിടെക്ടായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. ദുല്‍ഖറിനൊപ്പം പൊതുചടങ്ങുകളിലെല്ലാം സജീവമായി അമാലും എത്താറു്. 2017 മെയ് അഞ്ചിനാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.
ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മമ്മൂട്ടിയുടെ മകനെന്നതിനും അപ്പുറത്ത് സിനിമയില്‍ സ്വന്തമായ ഇടംനേടിയെടുത്താണ് താരം മുന്നേറുന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. ഏത് തരം കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരപുത്രന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.
second birthday of dulquer salman’s daughter
