അപ്സരയെ തേച്ചൊട്ടിച്ച് ആദ്യ ഭർത്താവ്; ബിഗ്‌ബോസിലെ കള്ളങ്ങൾ പൊളിഞ്ഞു വീഴുന്നു!!
By
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് വരെ പ്രേക്ഷകർക്ക് മുൻമ്പില്‍ ഒരു ‘വില്ലത്തി’ ആയിരുന്നു അപ്സര.
എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയതോടെ താരത്തെ ഇഷ്ടപ്പെടുന്നവരെ എണ്ണവും വർധിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാൾ കൂടിയാണ് അപ്‌സര. ഇതിനോടകം തന്നെ അകത്തും പുറത്തും കയ്യടി നേടാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് കുടുംബാംഗങ്ങളോട് തന്റെ ജീവിത കഥ അപ്സര വെളിപ്പെടുത്തിയിരുന്നു. അതിനിടയിൽ പരാജയപ്പെട്ട ആദ്യ വിവാഹത്തെ കുറിച്ചും അപ്സര സംസാരിച്ചിരുന്നു. ക്രൂരമായ മർദ്ദനങ്ങൾ ആദ്യ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിച്ച് രണ്ടാമത് വിവാഹിതയായതെന്നാണ് അപ്സര പറഞ്ഞിരുന്നത്.
എന്നാൽ അതൊന്നും സത്യമല്ലെന്നും, താനുമായി കുടുംബജീവിതം നയിക്കുമ്പോൾ തന്നെ അപ്സര ഇപ്പോഴത്തെ ഭർത്താവുമായി പ്രണയത്തിലായിരുന്നുവെന്നും വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ആദ്യ ഭർത്താവ് കണ്ണൻ. കൊറിയോഗ്രാഫറായ കണ്ണൻ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് തന്റെ ഭാഗം വിശദീകരിച്ച് വീഡിയോ പങ്കിട്ടത്.
അപ്സരയുടെ പേര് പറയാതെയാണ് കണ്ണൻ വീഡിയോയിൽ സംസാരിച്ചത്. ‘ആളുകൾ എന്നെ ക്രൂരനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വീഡിയോ ആരെയും വ്യക്തിഹത്യ ചെയ്യാനല്ല. എനിക്ക് സമാധാനത്തോടെ ഉറങ്ങാനും ഉണരാനുമാണ് ഈ വീഡിയോ ചെയ്യുന്നത്. നാളെ എനിക്ക് ഒരു ലൈഫ് വേണമെന്ന് തോന്നുമ്പോൾ ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഈ വീഡിയോ. ആളുകൾക്ക് ക്ലാരിറ്റി വരണമല്ലോ. എന്റെ ജീവിതം എനിക്ക് നോക്കിയേ പറ്റു. ആ മത്സരാർത്ഥി പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയിക്കാൻ കൂടിയാണ് ഇത് ഇപ്പോൾ പറയുന്നത്.’
അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഒരാളോട് വലിയ ഇഷ്മുണ്ടായിരുന്നു ആ ഇഷ്ടത്തിന് വേണ്ടി ഞാൻ എന്റെ അമ്മയേയും കുടുംബത്തേയും ചതിച്ചുവെന്നാണ് ആ മത്സരാർത്ഥി പറഞ്ഞത്. അത് സത്യമാണ്. പക്ഷേ ചതിച്ചു എന്നൊന്നും പറയാനാകില്ല. കാരണം ഞങ്ങൾ ഭയങ്കര ഇഷ്ടത്തിലായിരുന്നു. വീട്ടുകാരെ എതിർത്താണ് ഞങ്ങൾ വിവാഹം കഴിച്ചത്.
അതുകഴിഞ്ഞ് പറഞ്ഞ കാര്യങ്ങൾ ഞാൻ അവരെ ബെൽട്ട് കൊണ്ട് അടിച്ചു, ഷൂ ഉപയോഗിച്ച് ചവിട്ടി എന്നൊക്കെയാണ്. അത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും തോന്നി. മുൻപും ഇതുപോലെ ഒരു പരിപാടിയിൽ ഇവർ ഇതുപോലെ സംസാരിച്ച് കൈയ്യടി നേടിയിട്ടുണ്ട്. അന്ന് ഞാൻ ഇവർക്കെതിരെ വീഡിയോ ഇട്ടിരുന്നു. പക്ഷെ അതിനെതിരെ അവർ പരാതികൊടുക്കുകയും ആ വീഡിയോ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആ മത്സരാർത്ഥിയുടെ അമ്മ ഞങ്ങളുടെ പ്രണയം അറിഞ്ഞിട്ട് 45 ദിവസത്തോളം ആശുപത്രിയിൽ കിടന്നുവെന്ന് ബിഗ് ബോസിൽ പറഞ്ഞിരുന്നു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഇവരുടെ അമ്മ വലിയ വിഷയമാക്കിയിരുന്നു. വീട്ടിൽ നിന്ന് അനുഭവിച്ച ടോർച്ചർ ഒക്കെ അവർ പറഞ്ഞിരുന്നു. പക്ഷേ അപ്പോഴൊന്നും ആശുപത്രിക്കാര്യം അവർ പറഞ്ഞിട്ട് പോലുമില്ല.
ഡിസ്കിന്റെ പ്രശ്നമായി അവർ ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അതാണോ പറയുന്നതെന്ന് അറിയില്ല. ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായിരുന്ന സമയത്തൊക്കെ ഷൂ ഇട്ട് ചവിട്ടിയെന്നൊക്കെ അവർ പറഞ്ഞ് നടന്നിരുന്നു. ഞാനുമായി ബന്ധത്തിലിരിക്കുമ്പോൾ തന്നെ ഇപ്പോൾ വിവാഹം കഴിച്ച ആളുമായി അവർ ബന്ധത്തിലായിരുന്നു. അതിനിടയിൽ ആൾക്ക് മാറ്റങ്ങളുണ്ടായി.
അനാവശ്യപ്രശ്നങ്ങളൊക്കെ ഉണ്ടായി. ആവശ്യമില്ലാത്ത പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി എന്നെ ജീവിതത്തിൽ നിന്നും കളഞ്ഞിട്ട് പോകുകയാണ് ചെയ്തത്. അല്ലാതെ ഇറങ്ങി പോയതല്ല. ഒരു തവണ സംശയം തോന്നി ഞാൻ അവരുടെ ഫോൺ നോക്കിയപ്പോൾ ഫോണിൽ വോയ്സൊക്കെ കണ്ടു. ഇത് ഞാൻ ഇപ്പോൾ വിവാഹം കഴിഞ്ഞ വ്യക്തിയുടെ വീട്ടിൽ അയാളുടെ സഹോദരിയുടേയും അമ്മയുടേയുമൊക്കെ മുൻപിൽ കേൾപ്പിച്ച് കൊടുത്തിട്ടുണ്ട്. പിറ്റേന്ന് സീരിയലിൽ അവർക്ക് അഭിനയിക്കേണ്ടതുണ്ട്.
ഇവിടെ ഡ്രസ് എടുക്കാൻ വരണം. വന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞ് വലിയ പ്രശ്നമായി. എന്നെ പലതരത്തിലും അപമാനിച്ചു. അന്ന് എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. അല്ലാതെ ആൾ ഇറങ്ങിയിട്ടില്ല. പിന്നീട് ആൾ ഈ വിട്ടിൽ നിന്നും പോയത് സകല സാധനങ്ങളും എടുത്താണ്. വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ബസ്റ്റാന്റിലൊക്കെയാണ് ഞാൻ ചെലവഴിച്ചത്.
പിന്നീട് തിരിച്ചുവന്നപ്പോൾ എന്റെ കൂടെ വീട്ടിൽ നിൽക്കില്ലെന്ന് പറഞ്ഞു. അവളുടെ കുടുംബം അടക്കം ഇടപെട്ടു. അങ്ങനെ പിന്നീട് ഞാൻ എന്റെ സാധനങ്ങളുമൊക്കെയായി ഇറങ്ങിപ്പോയി, അതാണുണ്ടായത്. അല്ലാതെ തനിച്ചാണ് വീട് വിട്ടതെന്നൊക്കെ പറയുന്നത് ശരിയല്ല’, എന്നും കണ്ണൻ വ്യക്തമാക്കി.