Connect with us

ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!!

News

ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!!

ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!!

താരകുടുംബത്തെ പറ്റിയുള്ള കഥകളൊക്കെ വളരെ വേഗമാണ് വൈറലാവുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി രജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജിനികാന്തിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ചർച്ചയാവാറുള്ളത്. തെന്നിന്ത്യൻ നടനായ ധനുഷായിരുന്നു ഐശ്വര്യയുടെ ഭർത്താവ്.

എന്നാൽ ഇരുവരും വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേർപിരിയുകയാണെന്ന് പുറംലോകത്തോട് പറഞ്ഞത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഇല്ലായിരുന്നു.

എന്നാൽ അടുത്തിടെ ഇരുവരും കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചിരുന്നു. ഇരുവരും വേർപിരിയുകയാണെന്ന വാർത്ത പ്രേക്ഷകരെ ഒത്തിരി വേദനിപ്പിച്ചിരുന്നു. പരസ്പരം ഒത്തുപോകാൻ കഴിയാതെ വന്നതോടെയാണ് ഇവർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഈ അടുത്താണ് ബന്ധം വേർപ്പെടുത്താൻ ഔദ്യോഗികമായ നീക്കം നടത്തിയത്.

ഇപ്പോൾ ഐശ്വര്യ പുനർവിവാഹം കഴിക്കാൻ പോവുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനിടിയൽ ഇവരെ ഒരുമിപ്പിക്കാൻ രിജിനികാന്ത് നേരിട്ട് ഇടപെടലുകൾ നടത്തിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിൽ ഔദ്യോഗികമായി ധനുഷുമായി വിവാഹം വേർപെടുത്തി മറ്റൊരു വിവാഹത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ എന്നാണ് റിപ്പോർട്ടുകൾ.

ഒരു അസിസ്റ്റന്റ് ഡയറക്ടറുമായി ഐശ്വര്യയ്ക്ക് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഒരുമിച്ച് പലയിടത്തും കണ്ടുവെന്നും അതിനാൽ ഉടൻ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികമായി രജിനികാന്തോ കുടുംബമോ സ്ഥിരീകരിച്ചിട്ടില്ല.

കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ റിലീസ് ദിവസാണ് ഐശ്വര്യയും ധനുഷും ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. തുടർന്ന് ഇരുവരുടെയും വിവാഹം രണ്ട് വർഷത്തിനകം തന്നെ നടന്നു. സന്തുഷ്ട കുടുംബമായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും. ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്. \

ചിത്രത്തിൽ നായികയായി എത്തിയത് ശ്രുതി ഹാസനുമായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ ധനുഷും ശ്രുതി ഹാസനും തമ്മിൽ അടുത്തെന്നും ഇത് ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹ ബന്ധത്തിൽ ആദ്യമായി വിള്ളൽ വീഴ്ത്തിയെന്നുമാണ് റിപ്പോർട്ട്. തുടർന്ന് ഒപ്പം അഭിനയിച്ച നിരവധി നടിമാരുമായി ധനുഷിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ വന്നു.

ശ്രുതി ഹാസൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉയർന്നു വന്നിട്ടുള്ള പേര് അമല പോളിന്റേതാണ്. വേലയില്ല പട്ടൈധാരി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ബന്ധമുള്ളതായി വാർത്തകൾ പുറത്തുവന്നത്. എന്തായാലും ധനുഷിന്റെ വഴിവിട്ട ബന്ധങ്ങളാണ് ഇരുവരുടെയും കുടുംബത്തെയും വേർപെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇരുവരുർക്കും ലിംഗ യാത്ര എന്ന പേരിൽ രണ്ട് മക്കളുണ്ട്.

മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ചു നിൽക്കുമെന്നും രണ്ട് സുഹൃത്തുക്കളായി വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു 2018ൽ ധനുഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നത്. മക്കൾക്കായി ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്തകൾ അടുത്തിടെയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിനെയൊക്കെ തള്ളിക്കൊണ്ട് ഇരുവരും കുടുംബ കോടതിയിൽ ഔദ്യോഗിമായി വിവാഹം വേർപിരിയുന്നതിന് ഹർജി നൽകിയിരിക്കുന്നത്.

ഡിവോഴ്‌സിന് ശേഷം ഐശ്വര്യ വേറെ വിവാഹം കഴിക്കുമോ എന്നാണ് ആരാധകരും സോഷ്യൽ മീഡിയയും ഉറ്റു നോക്കുന്നത്. കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടു നിന്ന ഐശ്വര്യ പിന്നീട് രജിനികാന്തിനെ നായകനാക്കി ലാൽ സലാം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രത്തിൽ വ്യത്യസ്ത ഗറ്റപ്പിലാണ് രജിനികാന്ത് എത്തിയതെങ്കിലും ചിത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടില്ല. രിജിനികാന്തിന്റെ സ്റ്റാർഡമാണ് ചിത്രം വേറെ തരത്തിലേക്ക് മാറിയതിന് കാരണമെന്ന് പിന്നീട് ഐശ്വര്യ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 

Continue Reading
You may also like...

More in News

Trending