ശോഭിതയെ ഞെട്ടിച്ച് നാഗചൈതന്യ; വിവാഹ ഒരുക്കങ്ങൾക്കിടയിൽ വമ്പൻ ട്വിസ്റ്റ്; കൈവിടരുത് എന്ന് സാമാന്ത!!
By
തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ അപൂർവ്വം നടിമാരിൽ ഒരാളാണ് സാമന്ത.
പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. സാമാന്തയുടെ വ്യക്തി ജീവിതവും സിനിമാ ജീവിതവും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സാമാന്ത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.
സാമന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹവും പിന്നീട് വിവാഹ മോചനവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മയോസൈറ്റിസ് എന്ന അസുഖം പിടിപെട്ടതും അതിനെതിരെ ക്ഷമയോടെ പോരാടിയതിനെക്കുറിച്ചും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 37-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സാമാന്ത ഇത്തവണ എത്തിയത് ഏഥന്‍സിലേക്കാണ്.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ തന്റെ ആരാധകര്‍ക്കായി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് തന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞപ്പോള്‍ നടി പങ്കുവെച്ച മറ്റൊരു പോസ്റ്റാണ്. ‘ഒരിക്കലും നിങ്ങളുടെ ജന്മരാശിയായ ടോറസിനെ കൈവിടരുത്,’ എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.
എന്താണ് ഇത്തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് പിന്നിലെ കാരണം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. നടിയുടെ ജന്മരാശി ടോറസാണ്. നടിയുടെ ഒന്നിനോടും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ആറ്റിറ്റിയൂഡ് ആണ് ഈ പോസ്റ്റിന് പിന്നിലും എന്നാണ് ആരാധകര്‍ പറയുന്നത്.
പോസ്റ്റിന് മണിക്കൂറുകള്‍ മുമ്പ് ഏഥന്‍സില്‍ നിന്നുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ സാമാന്തയുടെ മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കുറെ നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇരുവരും ഉടന്‍ വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ജന്മരാശിയെക്കുറിച്ച് പറയുന്ന നടിയുടെ സ്റ്റോറി വൈറല്‍ ആകുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് പോലെ നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹം അടുത്തുണ്ടോ എന്നാണ് ആരാധകര്‍ക്കുള്ള സംശയം. നാഗ ചൈതന്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ സാമാന്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് നാഗ ചൈതന്യ ശോഭിതയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹവും പ്രചരിച്ചു തുടങ്ങിയത്. ഡിവോഴ്‌സ് ആയാലും താന്‍ അനുഭവിച്ചുകൊണ്ടിരുന്ന മയോസൈറ്റിസ് എന്ന രോഗത്തെയായാലും സധൈര്യം നേരിട്ട നടി തന്നെയാണ് സാമാന്ത. 2012ലാണ് നടിക്ക് മയോസൈറ്റിസ് എന്ന അസുഖം ആദ്യം ഉണ്ടെന്ന് കണ്ടെത്തുന്നത്. ട്രീറ്റ്‌മെന്റിന്റെ ഭാഗമായി സാമാന്ത സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി. ഏറ്റവും പുതുതായി നടി തന്റെ ആമസോണ്‍ പ്രൈം സീരീസായ സിറ്റാഡെല്‍: ഹണ്ണി ബണ്ണിയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. വരുണ്‍ ധവാനാണ് നടിക്കൊപ്പം അഭിനയിക്കുന്നത്. അടുത്തതായി വരാനിരിക്കുന്ന പ്രോജക്ട് ബംഗാരത്തിന്റെ വിവരങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വളരെ ബോള്‍ഡും പേടിപ്പെടുത്തുന്നതുമായ കഥാപാത്രമാണ് ബംഗാരത്തില്‍ ചെയ്യുന്നതെന്നാണ് സൂചന.