Malayalam
ഞാന്‍ സിംപിള്‍ ആണെങ്കില്‍ ഐശ്വര്യ ഡബിള്‍ സിംപിള്‍ ആണ്;ഐശ്വര്യയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ!
ഞാന്‍ സിംപിള്‍ ആണെങ്കില്‍ ഐശ്വര്യ ഡബിള്‍ സിംപിള്‍ ആണ്;ഐശ്വര്യയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ!
ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.ഈ അടുത്തിടയ്ക്കാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. കോതമംഗലം സ്വദേശി ഐശ്വര്യയെയെയാണ് വിഷ്ണു തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.
ഏറ്റവും ലളിതമായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം.ഇപ്പോളിതാ ഐശ്വര്യയെക്കുറിച്ച് മനസ് തുറക്കുകയാണ് വിഷു.താന്‍ ഇപ്പോള്‍ വളരെയധികം സന്തോഷവാനാണെന്നും തന്നെക്കാള്‍ ലളിത ജീവിതം നയിക്കുന്ന കുട്ടിയെയാണ് ഭാര്യയായി ലഭിച്ചതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘എന്റെയും ഐശ്വര്യയുടെയും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഞാന്‍ പോയി കണ്ടു ഇഷ്ടപ്പെടുകയായിരുന്നു. ഐശ്വര്യ കോതമംഗലം സ്വദേശിയാണ്. ആകെ പ്രാര്‍ത്ഥിച്ചത് എന്റെ ആശയങ്ങളൊക്കെയായി ഒത്തു പോകുന്ന ഒരാള്‍ വേണമെന്നായിരുന്നു. അതെന്തായാലും ദൈവം കേട്ടു, ഇതിപ്പോള്‍ ഞാന്‍ സിംപിള്‍ ആണെങ്കില്‍ ഐശ്വര്യ ഡബിള്‍ സിംപിള്‍ ആണെന്നാണ് തോന്നുന്നത്. ഐശ്വര്യക്ക് സിനിമയും സിനിമയുടെ വര്‍ണങ്ങളുമൊന്നുമല്ല പ്രധാനം. പിഎസ് സി-ക്ക് പഠിക്കുക. എങ്ങനെയെങ്കിലും ഗവണ്‍മെന്‍റ് ജോലി സ്വന്തമാക്കുക ഇതൊക്കെയാണ് സ്വപ്‌നങ്ങള്‍. ഐശ്വര്യയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
vishnu unnikrishnan about his wife
