Connect with us

ബിഗ് ബോസ്സിൽ നിന്നും മഞ്ജു പുറത്ത്… രജിത്തിന്റെ ശത്രുക്കൾ ഓരോരുത്തരായി പുറത്തേക്ക്

Malayalam

ബിഗ് ബോസ്സിൽ നിന്നും മഞ്ജു പുറത്ത്… രജിത്തിന്റെ ശത്രുക്കൾ ഓരോരുത്തരായി പുറത്തേക്ക്

ബിഗ് ബോസ്സിൽ നിന്നും മഞ്ജു പുറത്ത്… രജിത്തിന്റെ ശത്രുക്കൾ ഓരോരുത്തരായി പുറത്തേക്ക്

ബിഗ് ബോസ് ഹാഫ് സെഞ്ചുറിയോട് അടുത്തുനിൽക്കുമ്പോഴാണ് ഹൗസിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാൾക്ക് ബിഗ് ബോസ് ഹൗസിനോട് വിട പറയേണ്ടി വന്നത്. ഏവരെയും അമ്പരപ്പിച്ച ഒരു എലിമിനേഷൻ ആയിരുന്നു കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. സാദാരണ എലിമിനേഷന്‍ എപ്പിസോഡുകളില്‍ പലപ്പോഴും ഉണ്ടാവാറുള്ള നാടകീയത പരമാവധി ഒഴിവാക്കി, വളരെ നേരിട്ടുള്ള പ്രഖ്യാപനമായിരുന്നു മോഹൻ ലാൽ നടത്തിയത്. ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ആറ് പേരില്‍നിന്ന് ഒരാളാണ് പുറത്തായത്.

ഫുക്രു, ആര്യ, മഞ്ജു പത്രോസ്, വീണ നായര്‍, ജസ്ല മാടശ്ശേരി, രജിത് കുമാര്‍ എന്നിവരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവർ. രസകരമായ ഒരു ഗെയിമിന് ശേഷം എലിമിനേഷന്‍ ലിസ്റ്റിലുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആറുപേരും എഴുന്നേറ്റു . തുടര്‍ന്ന് ചെറിയ മുഖവുരയോടെ ആയിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. ‘100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് 99ല്‍ ചിലര്‍ ഔട്ട് ആയിപ്പോവും. പക്ഷേ അവര്‍ കളിച്ചില്ല എന്ന് അര്‍ഥമില്ല. അവര്‍ നന്നായി കളിച്ചു. പക്ഷേ അവര്‍ ഒരു റണ്ണും കൂടി തികച്ച് നൂറ് ആവുന്നതിന് മുന്‍പ് ഔട്ട് ആയിപ്പോയി. ഇവിടെ 50 ദിവസം തികയ്ക്കുന്നതിന് മുന്‍പ്, 49-ാം ദിവസത്തില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം. ചിലപ്പോള്‍ രണ്ട് പേര്‍ക്ക് പോവാം. അതിനുള്ള സമയമാണിത്’, ഇതായിരുന്നുമോഹൻ ലാലിൻറെ വാക്കുകൾ.

മനസുകൊണ്ട് പലരും ആഗ്രഹിച്ചിട്ടുണ്ടാവാം പുറത്തേക്ക് പോകണമെന്ന്. ചിലര്‍ പറഞ്ഞിട്ടുമുണ്ടാവാം. അത് ചിലപ്പോള്‍ പുറത്ത് പോകണമെന്നുള്ള ആഗ്രഹംകൊണ്ട് ആയിരിക്കില്ല. എനിക്ക് രണ്ടാഴ്ച മതി, അങ്ങനെ വന്നതാണ് എന്നൊക്കെ ചിലര്‍ പറയും. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തനിക്കിവിടെ നില്‍ക്കണമെന്നും കളിക്കണമെന്നും ആഗ്രഹമുള്ളവരും ഉണ്ടാവാം. പക്ഷേ എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ പറ്റൂ’, ഇത്രയും പറഞ്ഞതിന് ശേഷം പുറത്തായ വ്യക്തിയുടെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. ‘മഞ്ജൂ, എന്റടുത്ത് വന്നേക്കൂ..’,ഇങ്ങനെയായിരുന്നു മോഹൻ ലാലിൻറെ പെട്ടെന്നുള്ള പ്രഖ്യാപനം. സങ്കടമില്ലാത്ത മുഖത്തോടെയാണ് മഞ്ജു മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടുനിന്നത്.മോഹൻ ലാലിനൊട് നന്ദി പറഞ്ഞാണ് മഞ്ജു പ്രതികരിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് വരാനുള്ള മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് ഓരോരുത്തരോടും വ്യക്തിപരമായി യാത്ര ചോദിച്ചാണ് മഞ്ജു പുറത്തേക്ക് എത്തിയത്.

സമ്മിശ്ര വികാരമായിരുന്നു മറ്റ് മത്സരാർത്ഥികൾക്ക്. ആര്യയും ജസ്ലയും കരയുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് ഫുക്രു പറഞ്ഞത്. തനിക്കിനി മഞ്ജുവിനെതിരെ മത്സരിക്കേണ്ടി വരില്ലല്ലോ എന്നതായിരുന്നു ഫുക്രു പറഞ്ഞ കാരണം. വീണ നായരും സന്തോഷത്തോടെയാണ് മഞ്ജുവിനെ യാത്രയാക്കിയത്. തനിക്ക് സങ്കടമില്ല എന്നും ഇതിലും കൂടുതൽ തനിക്ക് മകനെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല എന്നുമാണ് മഞ്ജു പോകാൻ നേരം മറ്റ് മത്സരാർത്ഥികളോട് പറഞ്ഞത്. തന്നോട് വിരോധമൊന്നും വെക്കരുത് എന്നായിരുന്നു രജിത്ത് കുമാർ എം,മഞ്ജുവിനോട് പറഞ്ഞത്. തുടർന്ന് മഞ്ജു മോഹൻ ലാലിൻറെ അടുക്കലേക്ക് പോകുകയും ബിഗ് ബോസ് ഹൗസിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഏവരോടും യാത്ര പറയുകയും ചെയ്തു. എട്ട് പേരുണ്ടായിരുന്നവർ ഇപ്പോൾ ഏഴായി ചുരുങ്ങിയിരിക്കുന്നു. കണ്ണിന് അസുഖം ബാധിച്ചവർ ഇനി എപ്പോൾ തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും.

big boss 2

More in Malayalam

Trending

Recent

To Top