Actor
തമാശയിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാളാണ് സലീമേട്ടൻ, ഇപ്പോൾ ശാരീരികമായ ചില ചെറിയ അസ്വസ്ഥതകളുണ്ട്, അദ്ദേഹത്തെ അങ്ങനെ കാണുന്നത് എനിക്ക് വലിയ വിഷമമാണ്; വിഷ്ണു ഉണ്ണികൃഷ്ണൻ
തമാശയിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാളാണ് സലീമേട്ടൻ, ഇപ്പോൾ ശാരീരികമായ ചില ചെറിയ അസ്വസ്ഥതകളുണ്ട്, അദ്ദേഹത്തെ അങ്ങനെ കാണുന്നത് എനിക്ക് വലിയ വിഷമമാണ്; വിഷ്ണു ഉണ്ണികൃഷ്ണൻ
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം.
ഇപ്പോഴിതാ സലിംകുമാറിനെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വിഷ്ണു അദ്ദേഹത്തെ കുറിച്ച് സംസാരിച്ചത്. എന്റെ ആദ്യ സിനിമ മുതൽ ഞാൻ സലീമേട്ടന്റെ കൂടെ അഭിനയിക്കുന്നുണ്ട്. എന്റെ വീട് അപ്പൂന്റേയും എന്ന സിനിമ മുതൽ തുടങ്ങിയതാണ് അത്. അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയാണ്. വലിയ ഇഷ്ടമാണ്.
പ്രത്യേകമായ ഒരു സ്‌നേഹവുമുണ്ട്. അദ്ദേഹത്തിന് തിരിച്ച് നമ്മളോടും ആ സ്‌നേഹമുണ്ട്. ഒരുപക്ഷെ ബഹുമാനം കൊണ്ട് അദ്ദേഹത്തോട് നമുക്ക് ഒരു ഡിസ്റ്റൻസ് ഫീൽ ചെയ്‌തേക്കാം. പക്ഷെ അത് തോന്നാൻ സലീമേട്ടൻ സമ്മതിക്കില്ല. അത്രയും ചില്ലായിട്ടാണ് അദ്ദേഹം നമ്മളോട് നിൽക്കുക. നല്ല തമാശയൊക്കെ പറഞ്ഞ് അത്രയും കമ്പനിയാണ്. ആ ഒരു വൈബാണ് എനിക്ക് എപ്പോഴും അദ്ദേഹത്തോട് തോന്നാറുള്ളത്.
അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ ഒരുപാടുണ്ട്. ഫുൾ ടൈം ഹ്യൂമറുമായി നടക്കുന്ന നടനാണ് സലീമേട്ടൻ. തമാശയിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാൾ കൂടെയാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ ശാരീരികമായ ചില ചെറിയ അസ്വസ്ഥതകൾ അദ്ദേഹം നേരിടുന്നുണ്ട്. എനിക്കാണെങ്കിൽ സലീമേട്ടനെ അങ്ങനെ കാണുന്നത് വലിയ വിഷമമാണ്. ഇടിയൻ ചന്തു സിനിമയിൽ അദ്ദേഹം വളരെ നല്ല റോളാണ് ചെയ്തിരിക്കുന്നത്. പൊലീസുകാരനായിട്ടാണ് അഭിനയിച്ചിട്ടുള്ളത്.
പക്ഷെ അതിൽ വിഷമകരമായ ഒരു കാര്യമുണ്ട്. സലീമേട്ടൻ ഷൂട്ടിന് വരിക ഒട്ടും വയ്യാതെയാണ്. ചുമക്കുന്നുണ്ടായിരുന്നു. ചുമക്കുമ്പോൾ ബുദ്ധിമുട്ടാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അങ്ങനെയുള്ള സലീമേട്ടനെ കണ്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ഷോട്ട് എടുക്കുമ്പോൾ ആ ഷോട്ടിലുള്ള സലീമേട്ടനെ മോണിറ്ററിൽ കാണുമ്പോൾ ഹാപ്പിയാണ് ഞാൻ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്.
ഒരു ആക്ഷൻ പാക്ക്ഡ് എൻറർടെയ്നറായിരുന്നു ഇടിയൻ ചന്തു. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായിരുന്നു. ചന്തുവിൻറെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മാറ്റിവെച്ച് പ്ലസ്ടു എങ്ങനെയെങ്കിലും പാസായി അച്ഛൻറെ ജോലി വാങ്ങിച്ചെടുക്കാനായി അമ്മവീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നു. അതിനു ശേഷമുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
അതേസമയം, മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്.
ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം സലിംകുമാറിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ആദമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.