Connect with us

വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍!

Malayalam Breaking News

വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍!

വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍!

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതോടൊപ്പം തന്നെ വിവാഹ നിശ്ചയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഐശ്വര്യയാണ് താരത്തിന്റെ പ്രതിശ്രുത വധു. തിരക്കഥാകൃത്തുകൂടിയായ വിഷ്ണു വിവാഹിതനാകാന്‍ പോകുന്നു എന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ വിവാഹത്തെ കുറിച്ച് താരം മനസ്സ് തുറന്നിരിക്കുകയാണ്.

‘പ്രണയ വിവാഹമല്ല. വളരെ നാളായി വീട്ടുകാര്‍ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ’ എന്ന്. പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെ ഇതുറച്ചും.’

കോതമംഗലത്താണ് ഐശ്വര്യയുടെ വീട്. അച്ഛന്റെ പേര് വിനയന്‍, അമ്മ ശോഭ. ഐശ്വര്യ ബിടെക് കഴിഞ്ഞു ഇപ്പോള്‍ പിഎസ്സി കോച്ചിങ്ങിനു പോകുന്നു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വെച്ചാണ് കല്യാണം.’ വനിതയുമായുള്ള അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞു.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വിഷ്ണു ചലച്ചിത്രരംഗത്ത് കാലെടുത്ത് വച്ചത്.2015ല്‍ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. മോഹന്‍ലാല്‍ നായകനാകുന്ന എന്ന ചിത്രമാണ് തിയേറ്ററില്‍ എത്താനുള്ളത്.

Vishnu Unnikrishnan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top