Connect with us

രണ്ടും കൽപ്പിച്ച് മാമാങ്കം; യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്നു!

Malayalam Breaking News

രണ്ടും കൽപ്പിച്ച് മാമാങ്കം; യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്നു!

രണ്ടും കൽപ്പിച്ച് മാമാങ്കം; യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്നു!

ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം റിലീസിനെത്തുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല യുകെയിലും മാമാങ്കത്തിന് വൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ഫാന്‍സ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ഇന്നലെ ലണ്ടനില്‍ വെച്ച് നടന്നു.

ഉണ്ണി മുകുന്ദൻ, അച്യുതൻ, അനു സിത്താര, പ്രാചി തെഹ്ലാൻ, ഇനിയ, കനിഹ, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്. തിരക്കഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്ണനുമാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് മാമാങ്കം.
ചരിത്ര പശ്ചാത്തലത്തില്ൻ്റെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം. പദ്‌മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ചാവേറായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. കേരളത്തിനൊപ്പം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം റിലീസിംഗിനുള്ള ഒരുക്കത്തിലാണ് . 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

MAMANGAM MOVIE

More in Malayalam Breaking News

Trending