Connect with us

കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ് ; ന്യൂജൻ പെൺകുട്ടികളുടെ മംഗ്ളീഷിനും വിമർശനം; വിനീതും ശ്രീനിവാസനും തമ്മിൽ തർക്കം!

News

കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ് ; ന്യൂജൻ പെൺകുട്ടികളുടെ മംഗ്ളീഷിനും വിമർശനം; വിനീതും ശ്രീനിവാസനും തമ്മിൽ തർക്കം!

കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ് ; ന്യൂജൻ പെൺകുട്ടികളുടെ മംഗ്ളീഷിനും വിമർശനം; വിനീതും ശ്രീനിവാസനും തമ്മിൽ തർക്കം!

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ , ഗായകൻ എന്നിങ്ങനെ മലയാള സിനിമയിലെ എല്ലാ മേഖലകളിലും കയ്യടക്കി വാഴുന്ന താരമാണ് വിനീത് ശ്രീനിവാസൻ. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതിലും വിനീത് മുൻപന്തിയിലാണ്. നടൻ ശ്രീനിവാസന്റെ മക്കൾ എന്നറിയപ്പെടാതെ വിനീത് സ്വന്തമായ ലേബൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

അച്ഛന്റെ മകൻ എന്നുപറയുന്നപോലെ മകന്റെ അച്ഛൻ എന്ന് പറയുന്നവരും ഉണ്ട്. ഗായകനായും സംഗീത സംവിധായകനുമായെല്ലാം താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ, വിനീതിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ രസകരമായ ഒരു കാര്യമാണ് ആരാധകരെ പൊട്ടിചിരിപ്പിച്ചിരിക്കുന്നത്.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനീതിനെ മദ്രാസിൽ പഠിക്കാൻ ചേർത്തതും അവിടെ പോയി വന്ന ശേഷം മലയാളികളുടെ ഉച്ചാരണം മോശമാണെന്ന് പറഞ്ഞു വിനീത് തർക്കിച്ചു എന്നുമാണ് ശ്രീനിവാസൻ പറയുന്നത്.

നേരത്തെ ഒരു ടിവി ഷോയിൽ ശ്രീനിവാസൻ അവതരിപ്പിച്ചിരുന്ന പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ വായിക്കാം,

Read More;
Read More;

പത്താം ക്ലാസ് കഴിഞ്ഞ് മൂത്തമകനെ ഞാൻ മദ്രാസിൽ പഠിക്കാൻ ചേർത്തു. കുറച്ചു ദിവസം കഴിഞ്ഞ് അവൻ എന്നോട് പറഞ്ഞു. നമ്മുടെ കേരളത്തിലുള്ളവരുടെ ഇംഗ്ലീഷ് ഉച്ചാരണം വളരെ വൃത്തികേടാണ്. ഞാൻ ചോദിച്ചു, അത് എന്താണ്, നമ്മൾ ഉച്ചരിക്കുന്നത് ഒന്നും ശരിയല്ല. ഉദാഹരണത്തിന് നാളികേരത്തിന് കോക്കനട്ട് എന്നാണല്ലോ നമ്മൾ പറയുക. പക്ഷെ അങ്ങനെയല്ല. കൗക്കനട്ട് ആണ്. ആര് പറഞ്ഞെന്ന് ചോദിച്ചപ്പോൾ, ടീച്ചർ പറഞ്ഞെന്ന്. ഇതിനൊക്കെ ഓരോ നിയമങ്ങൾ ഒക്കെ ഉണ്ടല്ലോ എന്നും,’

ഞാൻ പറഞ്ഞു അത് ടീച്ചറെ പഠിപ്പിച്ച ടീച്ചർ അങ്ങനെ പഠിപ്പിച്ചത് കൊണ്ടാകും. നമുക്ക് നമ്മളെ പഠിപ്പിച്ച ടീച്ചർ പഠിപ്പിച്ച പോലെയല്ലേ ഉച്ചരിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ അവൻ എന്നോട് ചൂടായി. എന്നിട്ട്, തർക്കത്തിന് ഒന്നുമില്ല. ഇനി ഞാൻ കൗക്കനട്ട് എന്നെ പറയൂ എന്ന്. ഞാൻ അങ്ങനെ പറഞ്ഞോളാൻ പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ കുറിച്ചും മലയാളം തെറ്റായി ഉച്ചരിച്ചാലും കുഴപ്പമില്ല ഇംഗ്ലീഷ് ഉച്ചാരണം ശരിയാവണം എന്ന് ചിന്തിക്കുന്നവരെ കുറിച്ചെല്ലാം ശ്രീനിവാസൻ പറയുന്നുണ്ട്. തിരുവനന്തപുരത്ത് കാർപറേഷൻ എന്ന് പറയുമ്പോൾ മലബാറിൽ അത് കോർപറേഷൻ ആണെന്നും തെക്ക് ലാറിയും വടക്ക് ലോറിയും ആണെന്നും ശ്രീനിവാസൻ പറയുന്നു.

ഇംഗ്ലീഷ് നന്നായി ഉച്ചരിക്കുന്നത് അഭിമാനപ്രശ്‌നവും മലയാളം എങ്ങനെ ഉച്ചരിച്ചാലും പ്രശ്‌നമില്ലാ എന്ന നിലപാടാണ് മലയാളികൾക്ക് എന്നും അദ്ദേഹം പറയുന്നുണ്ട്. ‘ഭ’ ഉപയോഗിക്കേണ്ടയിടത്ത് ‘ഫ’ ഉപയോഗിക്കുന്നതും അതിൽ ആർക്കും പരാതികൾ ഇല്ലാത്തതിനെയും ശ്രീനിവാസൻ വിമർശിക്കുന്നത് കാണാം. മലയാളത്തിലെ ന്യൂജൻ പെൺകുട്ടികളുടെ മംഗ്ളീഷ് സംസാരത്തിനെതിരെയും ശ്രീനിവാസൻ വീഡിയോയിൽ പരോക്ഷ വിമർശനം നടത്തുന്നുണ്ട്.

about vineeth sreenivasan

Continue Reading
You may also like...

More in News

Trending

Recent

To Top