News
ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടതാണ് ; മഞ്ജു വാര്യരോട് പ്രണയാഭ്യാര്‍ഥനയല്ല നടത്തിയത് ; സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സനൽ കുമാർ ശശിധരൻ!
ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടതാണ് ; മഞ്ജു വാര്യരോട് പ്രണയാഭ്യാര്‍ഥനയല്ല നടത്തിയത് ; സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സനൽ കുമാർ ശശിധരൻ!
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനാണ്.
സനൽ കുമാറുമായുള്ള വിഷയത്തിൽ ആരുടെ ഭാഗമാണ് ശരിയെന്ന് പ്രേക്ഷകർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
“സ്വകാര്യ ജീവിതത്തിൽ എനിക്ക് താളപ്പിഴകൾ ഇല്ലെന്ന് ഞാൻ പറയുന്നില്ല പക്ഷെ എൻ്റെ കലാജീവിതത്തിൽ ഞാൻ സത്യസന്ധമായിരുന്നു. എൻ്റെ മേൽ ചുമത്തിയ കേസ് തീർത്തും തെറ്റാണ്, അധികാരമുള്ള ചിലർ അവരുടെ സങ്കുചിത താൽപ്പര്യങ്ങൾക്കായി എന്നെ അപകീർത്തിപ്പെടുത്താനും പൈശാചികവത്കരിക്കാനും ആഗ്രഹിക്കുന്നു എന്നും സനൽ കുമാർ വിവാദങ്ങൾക്ക് ശേഷം പറഞ്ഞിരുന്നു. വഴക്ക് എന്ന ചിത്രമാണ് അവസാനമായി സനല്‍ ചെയ്തത്.
ജീവിതത്തില്‍ ഒരു കംപാനിയന്‍ഷിപ്പാണ് താന്‍ ആഗ്രഹിച്ചതെന്നാണ് സനലിപ്പോള്‍ പറയുന്നത്. അതില്ലാതെ പോയത് കൊണ്ടാണ് തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടി വന്നതെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സനല്‍ പറയുന്നു.
സനൽ കുമാർ പറഞ്ഞ വാക്കുകൾ പൂർണ്ണമായി വായിക്കാം….
‘എന്റെ കണ്ണിലുള്ള സ്ത്രീ-പുരുഷബന്ധമെന്ന് പറയുന്നത് പരസ്പരം ബഹുമാനിക്കുന്ന, തുറന്ന് പറയുന്ന ബന്ധങ്ങളാണ്. എന്റേത് പ്രണയ വിവാഹമായിരുന്നു. ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ പ്രണയത്തിലായി.
എനിക്ക് രണ്ട് വര്‍ഷത്തെ സമയം വേണം, സിനിമയാണ് എന്റെ ലക്ഷ്യമെന്ന് അവരോട് പറഞ്ഞിരുന്നു. അതൊക്കെ സമ്മതിച്ചു. പക്ഷേ ഞാന്‍ ലോ കേളോജില്‍ നിന്നും പഠിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ അവരെന്റെ വീട്ടിലേക്ക് വന്നു.
പെട്ടെന്ന് തന്നെ മോതിര കല്യാണം നടത്തി. പെട്ടെന്ന് തന്നെ ആ കല്യാണത്തിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടു. സിനിമയോട് അവളുടെ വീട്ടുകാര്‍ ഭയങ്കരമായി എതിര്‍ത്തു. രണ്ട് വര്‍ഷം കഴിയട്ടേ എന്ന് കൂടി പറഞ്ഞതോടെ വീട്ടുകാര്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു. പിന്നെ എന്റെ മുന്‍ഭാര്യയായിരുന്ന ശ്രീജയുമായി സംസാരിക്കാന്‍ പോലും പറ്റാതെ വന്നു.
ഇപ്പോള്‍ ഭാര്യയുമായി വിവാഹമോചനം നേടി. മക്കള്‍ അമ്മയുടെ കൂടെയാണ്. കുറേ മുന്‍പ് തന്നെ ഭാര്യയുമായി അകന്നിരുന്നു. മഞ്ജു വാര്യരുടെ വിഷയം വന്നത് കൊണ്ടൊന്നുമല്ല. അതിന് മുന്‍പേ അങ്ങനെയാണെന്ന് സനല്‍ കുമാര്‍ പറയുന്നു.
മഞ്ജു വാര്യരോട് കംപാനിയന്‍ഷിപ്പിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പ്രണയാഭ്യാര്‍ഥനയല്ല. ആ സമയത്ത് ഞാനും ഭാര്യയും ഒരു വീട്ടില്‍ രണ്ട് മുറികളില്‍ കഴിയുകയാണ്.
ഞങ്ങള്‍ രണ്ടാളും രണ്ട് ഫിലോസഫി ഉള്ളവരാണ്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഡിവോഴ്‌സ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും സമൂഹത്തിന്റെ കാര്യമൊക്കെ പറഞ്ഞ് അതിനെ തഴഞ്ഞ് കളയുകയായിരുന്നു.
ഒരു കംപാനിയന്‍ഷിപ്പ് ഭാര്യയുമായി എനിക്ക് ഉണ്ടായിട്ടില്ല. എന്റെ ചിന്തകളോ കാഴ്ചപ്പാടോ അല്ല, ഞാന്‍ പറയുന്നത് അതിന്റേതായ രീതിയില്‍ എടുക്കില്ല. തനിച്ചിരിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വസ്ഥത സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുമ്പോള്‍ ഉണ്ടാവുന്നതാണ് ഏറ്റവും മനോഹര കാര്യം’.
മഞ്ജു വാര്യരോട് തോന്നിയ അടുപ്പം മാത്രമല്ല, അതിന് മുന്‍പും പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സനല്‍ സൂചിപ്പിച്ചു. എന്നെ മനസിലാക്കുന്ന ഒരാള്‍ എവിടെയുണ്ടെന്ന് നമ്മള്‍ തേടി കൊണ്ടേയിരിക്കും.
അങ്ങനൊരു പാതിയെ തേടിയാണ് എല്ലാവരും നടക്കുന്നത്. സമൂഹത്തെ പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. അതേ സമയം തന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളൊക്കെ പരാജയപ്പെട്ട് പോവുകയാണ് ചെയ്തതെന്നും സനല്‍ കുമാര്‍ സൂചിപ്പിച്ചു.
about sanal kumar sasidharan