ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വല്‍സ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു; വീഡിയോയുമായി വിനീത് ശ്രീനിവാസന്!
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’. സുരാജ് വെഞ്ഞാറമൂട് ,തൻവി റാം, റിയ സൈറ,ആർഷ ചാന്ദിനി ബൈജു , ജഗദീഷ്, ജോർജ് കോര, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം , അൽത്താഫ് സലിം, രഞ്ജിത് ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. വ്യത്യമായ പ്രൊമോഷന് രീതികള്‍കൊണ്ട് ശ്രദ്ധേയമായ . ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നതും അത്തരത്തിലൊരു വീഡിയോ ആണ്. വിനീത് ശ്രീനിവാസനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അഡ്വ. മുകുന്ദന് ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിലെ ഗാനം, ചില സിനിമകളിലെ ഗാനരംഗത്തോട് ചേർത്ത വീഡിയോയാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാല്‍, രജനികാന്ത്, ഷാരൂഖ് ഖാന്, വിജയ്, മമ്മൂട്ടി എന്നിവരുടെ ഗാന രംഗങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി അവരുടെ തലയുടെ സ്ഥാനത്ത് മുകുന്ദന് ഉണ്ണിയുടെ തല എഡിറ്റ് ചെയ്ത് വെച്ചതാണ് വീഡിയോ. ‘അഡ്വ. മുകുന്ദന് ഉണ്ണി ഇപ്പോള്‍ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വല്‍സ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത’ എന്നും വീഡിയോയ്ക്കൊപ്പം വിനീത് തമാശയായി കുറിച്ചു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഡ്വ. മുകുന്ദന് ഉണ്ണി എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉണ്ടാക്കിയിരുന്നു. നേരത്തെ പേജില്‍ പങ്കുവച്ച ചിത്രത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററിന് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ചിത്രത്തിന്റെ ക്യാപ്ഷന്‍ പ്രൊമോഷന് ഭാഗമാണെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാണിച്ചെങ്കിലും സൈബര്‍ ആക്രമണം ശക്തമാവുകയായിരുന്നു.
ചിത്രസംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. നവംബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മീശമാധവന് എന്ന ചിത്രത്തിലെ സലീം കുമാര്‍ കഥാപാത്രം അഡ്വ മുകുന്ദന് ഉണ്ണി എന്ന പേര് സിനിമയില്‍ കൗതുകമുണര്‍ത്തുന്നതാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ആറാമത്തെ സിനിമയാണ് ‘മുകുന്ദന് ഉണ്ണി അസ്സോസിയേറ്റസ്’.
