ഇനിയും വേണോ …അമ്മാതിരിയുള്ള …..പ്രണയം ? കമന്റിട്ടയാൾക്ക് അഭയുടെ മറുപടി ഇങ്ങനെ !
ഖല്‍ബില്‍ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചില്‍ കൂടുകൂട്ടിയ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. ‘ടു കണ്‍ട്രീസ്’, ‘ജയിംസ് ആന്‍ഡ് ആലീസ്’, ‘ഗൂഢാലോചന’ തുടങ്ങിയ സിനിമകളിലൂടെ ഒരുപിടി മികച്ച ഗാനങ്ങള്‍. ജീവിതത്തെ കുറിച്ച് കൃത്യമായ ബോധ്യമുള്ള, കരുത്തുള്ള ഒരുസ്ത്രീയെ അവരില്‍ കാണാന്‍ സാധിക്കും.
സംഗീത കുടുംബത്തില്‍ ജനിച്ച് പില്‍ക്കാലത്ത് അതേ വഴിയെ സഞ്ചരിക്കുകയായിരുന്നു അഭയ ഹിരണ്‍മയി . എഞ്ചീനിയറിംഗിന് പഠിച്ചിരുന്ന സമയത്തായിരുന്നു ഗോപി സുന്ദറിനെ കണ്ടുമുട്ടിത്. പിന്നീട് 14 വർഷക്കാലം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ജീവിതം നയിക്കുകയായിരുന്നു അഭയ.
അടുത്തിടെയാണ് ഗോപിയുമായി അഭയ വേര്പിരിയുന്നത്. സോഷ്യൽ മീഡിയയിലും സംഗീതലോകത്തും സജീവമായ അഭയ ഏറ്റവും ഒടുവിൽ പങ്കിട്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. പോസ്റ്റ് മാത്രമല്ല സംഭവം വൈറലായതോടെ കമന്റിട്ട ഒരാൾക്ക് അഭയ നൽകിയ മറുപടിയും ശ്രദ്ധേയമാണ്.
പ്രണയമേ ,നീ എന്റെ വായിലെ ഉമിനീര് ആകുക തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്ക് പടരുക.വിയർപ്പായും രക്തതമായും മാറുക. എന്നായിരുന്നു അഭയ കുറിച്ചത്. നിരവധി കമന്റുകളിൽ ഇനിയും വേണോ …അമ്മാതിരിയുള്ള …..പ്രണയം എന്ന ഒരാളുടെ കമന്റിനാണ് അഭയ മറുപടി നൽകിയത്. പ്രണയം ഒരാളോട് എന്നില്ല. എല്ലാത്തിനേം പ്രണയിക്കാം എങ്ങനെ വേണമെങ്കിലും എന്നാണ് അഭയ നൽകിയ മറുപടി.
ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നും മ്യൂസിക്ക് കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ക്കും കുടുംബജീവിതത്തിനുമൊക്കെയായിരുന്നു നേരത്തെ പ്രാധാന്യം കൊടുത്തത്. സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും അന്നൊന്നും പാട്ട് കരിയറാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും, കുടുംബത്തിലാരും ആരും അത് പോത്സാഹിപ്പിച്ചിരുന്നിലെന്നും അഭയ പറയാം നേടാം ഷോയിൽ പറഞ്ഞിരുന്നു.
ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങള്‍ക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്. സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്. നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല. എന്നാണ് അഭയ ഹിരണ്മയി ഒരു അഭിമുഖത്തിൽ പറഞ്ഞത് .
അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു ഈ അടുത്ത് വരെ താരം.കഴിഞ്ഞ ഇടയാണ് അവർ ആ ബന്ധം വേർപിരിഞ്ഞത്. ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുമുണ്ട്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയ ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് വളരെ വലിയ ഹിറ്റായിരുന്നു.
ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്. പത്ത് വർഷത്തോളമാണ് അഭയ ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനിൽ കഴിഞ്ഞത്. ശേഷം ഇരുവരും പിരിഞ്ഞു. എന്തിനാണ് ഗോപി സുന്ദറുമായി പിരിഞ്ഞതെന്ന് ഇതുവരേയും അഭയ വെളിപ്പെടുത്തിയിട്ടില്ല.
