Connect with us

ബാന്ദ്രയ്ക്കും പറക്കു പപ്പനും പിന്നാലെ പ്രൊഫസർ ഡിങ്കനു’മെത്തും ; ഇതു ജനപ്രിയ നായകൻ്റെ തിരിച്ചു വരവെന്ന് ആരാധകർ!

Movies

ബാന്ദ്രയ്ക്കും പറക്കു പപ്പനും പിന്നാലെ പ്രൊഫസർ ഡിങ്കനു’മെത്തും ; ഇതു ജനപ്രിയ നായകൻ്റെ തിരിച്ചു വരവെന്ന് ആരാധകർ!

ബാന്ദ്രയ്ക്കും പറക്കു പപ്പനും പിന്നാലെ പ്രൊഫസർ ഡിങ്കനു’മെത്തും ; ഇതു ജനപ്രിയ നായകൻ്റെ തിരിച്ചു വരവെന്ന് ആരാധകർ!

ജനപ്രിയ നായകന്‍ എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ ദിലീപ് ആണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ദിലീപ് ഫാന്‍സ് ആണ്. ഫാമിലി ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന ഒത്തിരി ചിത്രങ്ങള്‍ ദിലീപ് സമ്മാനിച്ചിട്ടുണ്ട്. കോമഡിയും വിനോദവും കലര്‍ന്ന ഈ സിനിമകളെല്ലാം ഇന്നും പ്രേക്ഷക ഹൃദയത്തിലുള്ളവയാണ്.

സിഐഡി മൂസ, ഈ പറക്കും തളിക തുടങ്ങി അവധിക്കാലം ലക്ഷ്യമാക്കി എത്തിയ ഇത്തരം സിനിമകള്‍ കുടുംബ പ്രേക്ഷകരാണ് കൂടുതലും കണ്ടത്. ഇപ്പോൾ പുതിയ വിശേഷമാണ് ദിലീപ് പങ്കു വെച്ചിരിക്കുന്നത് . അനൗൺസ് ചെയ്ത രണ്ടു പ്രോജക്ടുകളുടെ ആഘോഷം തീരു മുമ്പ് പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ദിലീപ്. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച പ്രൊഫസർ ഡിങ്കൻ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് ദിലീപ്. മലയാളത്തിൽ ആദ്യമായി ത്രീഡിയിൽ ചിത്രീകരിക്കുന്ന മാജിക് സിനിമയാണ് പ്രൊഫസർ ഡിങ്കൻ. ദിലീപ് നിർമിച്ച് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘തട്ടാശേരിക്കൂട്ടം’ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ സമയത്താണ് ഡിങ്കനെക്കുറിച്ച് ദിലീപ് പറഞ്ഞത്. വലിയ മുതൽ മുടക്കിലെത്തിയ ചിത്രം പകുതി ചിത്രീകരണം നടത്തിക്കഴിഞ്ഞ് നിന്നു പോവുകയായിരുന്നു.


മലയാളത്തിലെ മുതിർന്ന ഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. പിന്നീട് അദ്ദേഹം മരണപ്പെട്ടു. റാഫിയായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ദിലീപ് മജീഷ്യൻ ദീപാംങ്കുരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ദീപാംങ്കുരൻ എന്ന പേര് സ്റ്റൈലിഷാക്കി ഡിങ്കനെന്നു ചേർക്കുന്നതാണ്. നമിത പ്രമോദ് ദിലീപിനു നായികയായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയെയാണ് അന്ന് അണിനിരത്തിയത്. ചിത്രത്തിൻ്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിങ്കോയിസ്റ്റുകൾ മുന്നോട്ടു വന്നിരുന്നത് വാർത്തയായിരുന്നു.

മുടങ്ങിപ്പോയ ചിത്രം വീണ്ടും ഷൂട്ടിംഗ് പൂർത്തിയാക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി ദിലീപ് പറഞ്ഞു. സിനിമാ സംഘടനകളുട നേതൃത്വത്തിൽ ചർച്ച നടക്കുന്നതായി കൂട്ടിച്ചേർത്തു. ഇപ്പോൾ ദിലീപ് ബാന്ദ്ര എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. സൂപ്പർഹിറ്റ് ചിത്രം രാമലീലയ്ക്കു ശേഷം അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് വീണ്ടും നായകനാകുന്ന ചിത്രം മുംബൈയുടെ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ കഥയാണ് പറയുന്നത്. തെന്നിന്ത്യൻ നായിക തമന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

ഇതിനു പിന്നാലെ നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പനാണ് ദിലീപിൻ്റെ മറ്റൊരു പ്രോജക്ട്. ചിത്രത്തിൽ പത്മനാഭൻ എന്ന കഥാപാത്രം ലോക്കൽ ഹീറോയായ പറക്കും പപ്പനായി മാറുകന്ന കഥയാണ് പറയുന്നത്. ഫൺ എൻ്റര്ർടെയ്നറായി ഒരുക്കുന്ന ചിത്രം അടുത്ത വർഷമാകും ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇതിനു ശേഷം ബി. ഉണ്ണികൃഷ്ണൻ്റെ ചിത്രമാണ് കരാറായിരിക്കുന്ന മറ്റൊരു പ്രോജക്ട്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണനും ദിലീപും വീണ്ടും ഒന്നിക്കുകയാണ്.

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിൻ്റെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു. ഈ ചിത്രങ്ങൾക്കു പുറമേ റൺവേ, സിഐഡി മൂസ എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇരു ചിത്രങ്ങളുടെയും തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയും സിബി കെ തോമസും പിരിഞ്ഞതിനാലാണ് അതു താമസിക്കുന്നതെന്നും ദിലീപ് കൂട്ടിച്ചർത്തു.

More in Movies

Trending

Recent

To Top