മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്. ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്. ഗാനരചയിതാവ്, നിര്‍മ്മാതാവ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും വിനീത് കൈവെച്ചിട്ടുണ്ട്. മാത്രമല്ല സിനിമയ്ക്ക് പുറത്ത് ഏവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് വിനീത്.
ഇപ്പോൾ ഇതാ ഏറെ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. വിനീത് ശ്രീനിവാസന്. ട്രാഫിക് എന്ന സിനിമയില്‍ കാതല്‍ സന്ധ്യയുമായുളള റൊമാന്‍സ് സീന്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രണയ രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോഴുള്ള പ്രയാസത്തെ കുറിച്ച് വിനീത് പങ്കുവെച്ചത്.
വിനീത് ശ്രീനിവാസന്റെ വാക്കുകള്‍
റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോദ്ധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്. പക്ഷേ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി. വിനീത് ശ്രീനിവാസന് പറയുന്നു.
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....