Connect with us

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു; വിവാഹം ഏപ്രിൽ 22ന്

Actor

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു; വിവാഹം ഏപ്രിൽ 22ന്

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു; വിവാഹം ഏപ്രിൽ 22ന്

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22നാണ് ഇരുവരുടെയും വിവാഹം. വിഷ്ണു തന്നെയാണ് ട്വിറ്ററിലൂടെ വിവാഹവാർത്ത വെളിപ്പെടുത്തിയത്.

അടുത്ത സുഹൃത്തുക്കളായ ശേഷമാണ് ഇരുവരും പ്രണയത്തിലായത്. അടുത്തിടെയാണ് താരജോഡികളുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്. പരസ്പരം മോതിരമണിയിച്ചതിന്‌റെ ചിത്രങ്ങള്‍ ഇരുവരും അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ജ്വാലയുടെ കഴിഞ്ഞ പിറന്നാളിനാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. മുന്‍പ് വിഷ്ണു ജീവിതത്തില്‍ നല്‍കുന്ന പിന്തുണയെയും കരുതലിനെ കുറിച്ചുമെല്ലാം ജ്വാല തുറന്നുപറഞ്ഞിരുന്നു. ബാഡ്മിന്റണ്‍ അക്കാദമി നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ വിഷ്ണുവിന്‌റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കാറുളളതെന്നാണ് ജ്വാല പറഞ്ഞത്. കൂടാതെ വിവാഹം ഉടനുണ്ടാവുമെന്ന സൂചനകളും ജ്വാല ഗുട്ട മുന്‍പ് നല്‍കി.

രാക്ഷസന്‌റെ വിജയത്തിലൂടെ തമിഴില്‍ താരമൂല്യം കൂടിയ താരമാണ് വിഷ്ണു വിശാല്‍. ത്രില്ലര്‍ ചിത്രത്തിന്‌റെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉള്‍പ്പെടെയുളളവരെല്ലാം രാക്ഷസന്‌റെ വിജയത്തില്‍ വിഷ്ണുവിനെ പ്രശംസിച്ചു. നിലവില്‍ എഫ് ഐആര്‍ എന്ന സിനിമയാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. വിഷ്ണുവിന്‌റെ പുതിയ സിനിമയുടെ ഒരു ചടങ്ങില്‍ അടുത്തിടെ ജ്വാല ഗുട്ട പങ്കെടുത്തിരുന്നു.

More in Actor

Trending

Recent

To Top