Connect with us

വരാനിരിക്കുന്നത് താനും മഞ്ജു വാര്യരുമായുള്ള റൊമാന്റിക് ട്രാക്ക്; വിടുതലൈ: പാര്‍ട്ട് 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് സേതുപതി

Actor

വരാനിരിക്കുന്നത് താനും മഞ്ജു വാര്യരുമായുള്ള റൊമാന്റിക് ട്രാക്ക്; വിടുതലൈ: പാര്‍ട്ട് 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് സേതുപതി

വരാനിരിക്കുന്നത് താനും മഞ്ജു വാര്യരുമായുള്ള റൊമാന്റിക് ട്രാക്ക്; വിടുതലൈ: പാര്‍ട്ട് 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് സേതുപതി

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവുായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം. അതും വളരെ ചുരുങ്ങിയ സമയ കൊണ്ട്. ഇ്പപോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് താരം.

മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ജൂണ്‍ 14 ന് തിയേറ്ററുകളിലെത്തിയ മഹാരാജയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. അതേസമയം വിജയ് സേതുപതിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വിടുതലൈ: പാര്‍ട്ട് 2.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാജയുടെ പ്രൊമോഷനിടെയായിരുന്നു വിജയ് സേതുപതി ഇതേ കുറിച്ച് സംസാരിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ തന്റെയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു രസകരമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്.

‘വാത്തിയാര്‍ എന്ന തന്റെ കഥാപാത്രത്തിനായി വെട്രിമാരന്‍ മനോഹരമായ ഒരു ലവ് ട്രാക്ക് ചെയ്തിട്ടുണ്ട്. തനിക്കും നടി മഞ്ജു വാര്യര്‍ക്കുമിടയിലാണ് ഈ റൊമാന്റിക് ട്രാക്ക് നടക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ ഫൈനല്‍ കട്ടില്‍ ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യരുതെന്ന് വെട്രിമാരനോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും’ വിജയ് സേതുപതി വെളിപ്പെടുത്തി.

വിജയ് സേതുപതിയുടെ ഈ വെളിപ്പെടുത്തല്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. സൂരി, ഗൗതം വാസുദേവ് മേനോന്‍, കിഷോര്‍, രാജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് സേതുപതിയുടെ കഥാപാത്രം അതിഥി വേഷത്തിലൊതുക്കി വിടുതലൈ ഒറ്റ സിനിമയായാണ് താന്‍ ആദ്യം വിഭാവനം ചെയ്തതെന്ന് വെട്രിമാരന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

സിനിമ മുഴുവനും സൂരിയുടെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് എഴുതിയിരുന്നത്. എന്നിരുന്നാലും ചിത്രീകരണം ആരംഭിച്ചപ്പോള്‍, വിടുതലൈയുടെ ലോകം വ്യാപ്തിയിലും സ്‌കെയിലിലും റണ്‍ടൈമിലും വികസിച്ചുകൊണ്ടിരുന്നു, ഇത് സിനിമയെ രണ്ട് ഭാഗങ്ങളായി വിഭജിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. പ്രശസ്ത തമിഴ് മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. യാത്രകളു ം്രൈഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് താരം.

അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ചിത്രത്തില്‍ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading
You may also like...

More in Actor

Trending

Recent

To Top