Connect with us

ഉള്ളൊഴുക്കിന്റെ സെറ്റില്‍ നെഗറ്റീവ് എനര്‍ജി തോന്നിയിരുന്നു, പള്ളീലച്ചനെ കൊണ്ട് വന്ന് വെഞ്ചരിപ്പിച്ചു, ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തില്‍ പോയി പൂജിച്ച് തീര്‍ത്ഥം വാങ്ങി തളിച്ചു; തുറന്ന് പറഞ്ഞ് ഉര്‍വശി

Actress

ഉള്ളൊഴുക്കിന്റെ സെറ്റില്‍ നെഗറ്റീവ് എനര്‍ജി തോന്നിയിരുന്നു, പള്ളീലച്ചനെ കൊണ്ട് വന്ന് വെഞ്ചരിപ്പിച്ചു, ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തില്‍ പോയി പൂജിച്ച് തീര്‍ത്ഥം വാങ്ങി തളിച്ചു; തുറന്ന് പറഞ്ഞ് ഉര്‍വശി

ഉള്ളൊഴുക്കിന്റെ സെറ്റില്‍ നെഗറ്റീവ് എനര്‍ജി തോന്നിയിരുന്നു, പള്ളീലച്ചനെ കൊണ്ട് വന്ന് വെഞ്ചരിപ്പിച്ചു, ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തില്‍ പോയി പൂജിച്ച് തീര്‍ത്ഥം വാങ്ങി തളിച്ചു; തുറന്ന് പറഞ്ഞ് ഉര്‍വശി

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. കോമഡി വേഷങ്ങള്‍ ആയാലും കാരക്ടര്‍ റോളുകളായാലും ഉര്‍വശിയുടെ കൈകളില്‍ അത് ഭദ്രമാണ്. ലേഡി സൂപ്പര്‍സ്റ്റാറെന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന നടിയെന്നാണ് ആരാധകര്‍ ഉര്‍വശിയെ വിശേഷിപ്പിക്കാറുള്ളത്.

ഉര്‍വശിയുടെ പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്. പാര്‍വതി തിരുവോത്തും നടിയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഉള്ളൊഴുക്കിനെക്കുറിച്ചും കരിയറിലെ പഴയ ഓര്‍മകളെക്കുറിച്ചും സംസാരിക്കുകയാണ് ഉര്‍വശി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശി ഇതേകുറിച്ച് പറഞ്ഞത്. ഉള്ളൊഴുക്കിന്റെ സെറ്റില്‍ നെഗറ്റീവ് എനര്‍ജി തോന്നിയിരുന്നെന്ന് ഉര്‍വശി പറയുന്നു. ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് മാനസികമായി പ്രശ്‌നമായി.

എന്തൊക്കെയോ ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. ഇഷ്ടപ്പെട്ട് പെര്‍ഫോം ചെയ്യാന്‍ സ്‌കോപ്പുള്ള സിനിമ ചെയ്യുകയാണ്. ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നു. ആദ്യമായി ഒരുമിച്ച് അഭിനയിക്കുകയാണെന്ന ഫീല്‍ ഇല്ല. പക്ഷെ സെറ്റില്‍ എവിടെയോ എന്തോക്കെയോ പ്രശ്‌നഹ്ങള്‍. അത് ഞാന്‍ സംവിധായകനോട് പറഞ്ഞു. നിങ്ങളുടെ വിശ്വാസം അനുസരിച്ച് എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞു. ഒരു പള്ളീലച്ചനെ കൊണ്ട് വന്ന് അവിടെ വെഞ്ചരിപ്പിച്ചു.

തൊട്ടപ്പുറത്ത് ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തില്‍ പോയി പൂജിച്ച് തീര്‍ത്ഥം വാങ്ങി അവിടെയൊക്കെ തളിച്ചു. ഭയങ്കരമായ മാനസിക സംഘര്‍ഷത്തോടെ നില്‍ക്കുന്ന വീട്ടിലുണ്ടാവേണ്ട നെഗറ്റീവായിരുന്നു ലൊക്കേഷനിലെന്നും ഉര്‍വശി പറയുന്നു. മാത്രമല്ല, ചില സ്ഥലത്ത് തനിക്ക് നെഗറ്റീവ് വല്ലാതെ ഫീല്‍ ചെയ്യുമെന്നും ഉര്‍വശി പറയുന്നു. നമ്മുടെ വീട്ടില്‍ തന്നെ ചില സ്ഥലത്ത് ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ വല്ലാതെ ഫീല്‍ ചെയ്യും.

ചിന്തകളാണെങ്കില്‍ പോലും അതിന് ചില വൈബ്രേഷനുണ്ട്. ഷൂട്ട് ചെയ്ത വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ വിശാലമായ ലോകത്തേയ്ക്ക് എത്തിപ്പെട്ടു എന്ന് തോന്നും. ചെവിയില്‍ നിന്ന് ചൂട് കാറ്റ് പറക്കുന്നത് പോലെ തോന്നും. ഹരിദ്വാരയില്‍ പോയി ഗംഗയില്‍ മുങ്ങിയപ്പോള്‍ എന്റെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും ചൂടു കാറ്റ് പുറത്തേയ്ക്ക് വന്നു. ചിലപ്പോള്‍ മുങ്ങിക്കുളിച്ച് ശീലമല്ലാത്തത് കൊണ്ടാവാം.

മൂന്ന് ദിവസം മുങ്ങിക്കുളിച്ചപ്പോള്‍ എന്തിനാണിപ്പോള്‍ നാട്ടിലേയ്ക്ക് പോകുന്നതെന്ന് എനിക്ക് തോന്നി. ഞാന്‍ ആ തീരുമാനം എടുത്തു. കൂടെയുള്ള സ്റ്റാഫ് പേടിച്ചു. ഒരാഴ്ചയെടുത്താണ് താനവിടെ നിന്ന് തിരിച്ച് വന്നതെന്നും ഉര്‍വശി ഓര്‍ത്തു. മാ്രമല്ല, ഉള്ളൊഴുക്ക് ഷൂട്ട് ചെയ്യുമ്പോള്‍ ചില അനര്‍ത്ഥങ്ങളും ഉണ്ടായെന്ന് ഉര്‍വശി ഓര്‍ത്തു. എന്റെ സ്റ്റാഫുകളായ വന്ന പലരും വീട്ടില്‍ ഓരോ പ്രശ്‌നങ്ങളായി പോയി.

മൂന്ന് പേര്‍ വന്ന് മൂന്ന് പേരും പോയി. പൂജകള്‍ നടത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് പിന്നീട് ഷൂട്ട് ചെയ്തതെന്നും ഉര്‍വശി പറയുന്നു. മാളൂട്ടി എന്ന സിനിമയില്‍ ജയറാമിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്തതിനെക്കുറിച്ചും ഉര്‍വശി സംസാരിച്ചു. അന്ന് ഞാന്‍ നഖം വളര്‍ത്തിയിട്ടുണ്ടായിരുന്നു. കൂടുതല്‍ ക്ലോസ് ആകുമ്പോള്‍ ഞാന്‍ കുത്തും. സീനിഷ്ടപ്പെട്ടില്ലെങ്കില്‍ അവരോട് പറ പൊടി, എന്നെ കുത്താതെ എന്ന് ജയറാം പറയും.

ഇതേക്കുറിച്ച് റിമി ടോമി എന്നോട് ചോദിച്ചിരുന്നു. എന്തുവാടീ, നീ ചമ്മുന്നതെന്തിനെന്ന് ഞാനന്ന് ചോദിച്ചു. അല്ല, ആ പ്രണയം കണ്ടപ്പോള്‍ വല്ലാതെയെന്ന് റിമി. അന്ന് താന്‍ കൊച്ചിനെ ചീത്ത പറഞ്ഞെന്നും ഉര്‍വശി ചിരിയോടെ ഓര്‍ത്തു. റൊമാന്റിക് സീനുകള്‍ ചെയ്യാന്‍ തനിക്ക് മടിയായിരുന്നെന്നും ഉര്‍വശി വ്യക്തമാക്കി. നടിയുടെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.

ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ നിന്നും സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്ര വേഷത്തിലെത്തുന്ന സിനിമകൂടിയാണ് ഉള്ളൊഴുക്ക്. കൂടത്തായി കൊ ലക്കേസുകളെ അടിസ്ഥാനമാക്കി ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്‌റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധാനം. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂണ്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

More in Actress

Trending