Tamil
‘അപ്പയാണ് എന്റെ മാസ്റ്റര്‍’; ഓഡിയോ ലോഞ്ചിൽ അച്ഛനെ കുറിച്ച് വാചാലനായി വിജയ് സേതുപതി
‘അപ്പയാണ് എന്റെ മാസ്റ്റര്‍’; ഓഡിയോ ലോഞ്ചിൽ അച്ഛനെ കുറിച്ച് വാചാലനായി വിജയ് സേതുപതി
മക്കൾ സെൽവനും ഇളയ ദളപതിയും ഒന്നിച്ചെത്തുന്ന ചിത്രം ‘മാസ്റ്ററിന് വലിയ പ്രതീക്ഷയോടാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച . പരിപാടിയ്ക്കിടെ അച്ഛനെ കുറിച്ച് വാചാലനായി സംസാരിക്കുകയായിരുന്നു വിജയ് സേതുപതി
‘സമ്പാദിക്കുന്ന പണവും നേടിയ അറിവും മുഴുവനായി മക്കള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അച്ഛനാകും. മക്കള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങള്‍ മക്കളോട് ഒരു അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് അവര്‍ക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാടു പകര്‍ന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ്, ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.’
‘അപ്പയുടെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്… വഴക്കിട്ടുണ്ട്. ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു. ഞാന്‍ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത്,’ എന്നൊക്കെ പറഞ്ഞ് കുറെ ഇമോഷണല്‍ ആയി. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍!’ വിജയ് പറഞ്ഞു.
വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കൈതിക്കു ശേഷം ലോകേഷ് കനകരാജാണ് ചത്രം ഒരുക്കുന്നത് . വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. . മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
vijay sethupathi
