Connect with us

മാസ്റ്റര്‍ ഓഡിയോ ലോഞ്ചിന് കറുപ്പ് സ്യൂട്ടില്‍ സ്റ്റൈലൻ ഗെറ്റപ്പിൽ വിജയ്!

Tamil

മാസ്റ്റര്‍ ഓഡിയോ ലോഞ്ചിന് കറുപ്പ് സ്യൂട്ടില്‍ സ്റ്റൈലൻ ഗെറ്റപ്പിൽ വിജയ്!

മാസ്റ്റര്‍ ഓഡിയോ ലോഞ്ചിന് കറുപ്പ് സ്യൂട്ടില്‍ സ്റ്റൈലൻ ഗെറ്റപ്പിൽ വിജയ്!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് നടൻ വിജയ് ആയിരുന്നു.ആദായ നികുതി തട്ടിപ്പ് ചുമത്തി വിജയ്‌യെ അറസ്റ്റ് ചെയ്തതും പിന്നീടുണ്ടായ നാടകീയ രംഗങ്ങളും പ്രേക്ഷകർ മറന്നിട്ടില്ല.ഇപ്പോളിതാ വിവാദങ്ങൾ കെട്ടടങ്ങിയ സാഹചര്യത്തിൽ പുതിയ വമ്പൻ ഗറ്റപ്പിൽ വിജയ്‌യെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.ചടങ്ങിലെത്തിയ വിജയ്യെ ആവേശഭരിതരായി ആർത്തു വിളിച്ച് ആരാധകർ സ്വാഗതം ചെയ്തു.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓഡിയോ ലോഞ്ച് നടന്നേക്കില്ലെന്ന തരത്തിൽ സിനിമാമേഖലയിലും സോഷ്യൽമീഡിയയിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആർഭാടങ്ങളൊഴിവാക്കി ചെറിയ തോതിലാണ് ചടങ്ങ് നടന്നത്.

മാസ്റ്ററിന്റെ നെയ്വേലിയിലെ ലൊക്കേഷനിൽ വെച്ചാണ് വിജയ്യെ ആദായനികുതി വകുപ്പുകാർ ചോദ്യംചെയ്യലിനായി കൊണ്ടുപോയത്. ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു നടനെതിരെ ഉയർന്ന ആരോപണം. എന്നാൽ ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് താരം നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഈ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓഡിയോ ലോഞ്ചിൽ വെച്ച് താരം പറയുന്ന വാക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

കാർത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഒരു സ്കൂൾ പ്രൊഫസറുടെ റോളാണ് വിജയ് യുടേത് എന്നാണ് സൂചനകൾ. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. മാളവിക മോഹനനും ആൻഡ്രിയയും നായികമാരാകും.

about tamil actor vijay

More in Tamil

Trending

Recent

To Top