മകനുമായുള്ള ആദ്യ ഔട്ടിംഗ്! പുത്തന്‍ വീഡിയോയുമായി വിജയും ദേവികയും
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്.
കാത്തിരിപ്പിനൊടുവിലായിഒടുവിൽ കഴിഞ്ഞ മാസം ആദ്യമാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച സമയം മുതലുള്ള കാര്യങ്ങളെല്ലാം യൂട്യൂബ്് ചാനലിലൂടെയായി പങ്കിടുന്നുണ്ട്. കുഞ്ഞിനെ വീഡിയോയില്‍ കാണിക്കരുത് എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന ഞങ്ങള്‍ ഇത് മാത്രം എന്തിനാണ് മറച്ച് വെക്കുന്നതെന്നായിരുന്നു ദേവിക ചോദിച്ചത്. മകന്റെ ഇരുപത്തെട്ട് ചടങ്ങിന്റെയും പേരിടലിന്റെയുമെല്ലാം വീഡിയോ ഇരുവരും പങ്കുവെച്ചിരുന്നു.
പോസ്റ്റ്പാര്ട്ടത്തിലേക്ക് ദേവിക പോവുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ കൂടുതല്‍ സപ്പോര്‍ട്ടോടെ അത് മാറ്റിയെടുത്തുവെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെയും കൊണ്ട് ആദ്യമായി പുറത്തേക്ക് പോയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും. ഇഫ്താര്‍ വിരുന്നിനായി സുഹൃത്തിന്റെ വീട്ടിലേക്ക് പോവുമ്പോഴായിരുന്നു ദേവികയും വിജയും ആത്മജയേയും കൂടെക്കൂട്ടിയത്. ബേബി ഷവറിന്റെയും നൂലുകെട്ടിന്റെയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും അവരാണ്.
നോമ്പ് എടുത്തിട്ട് ഇഫ്താറിന് വരണമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് അമ്മൂമ്മയുടെ പിറന്നാളിന് സദ്യയൊരുക്കി മാമി വിളിച്ചത്. അങ്ങനെ അങ്ങോട്ട് പോയി. അതിഥികള്‍ക്കായൊരുക്കിയ വിഭവങ്ങളെക്കുറിച്ചും ദേവികയും വിജയും സംസാരിച്ചിരുന്നു. പ്രസവിച്ച് വന്ന സമയത്ത് വീട്ടിലേക്കും ഇവര്‍ ഭക്ഷണം കൊടുത്തുവിട്ടിരുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങി ഒന്നര വര്‍ഷമായ സമയത്ത് ഞങ്ങളൊരു മൈക്ക് മേടിച്ചു. എന്റെ സുഹൃത്ത് അയച്ച് തന്നതാണ്. മൈക്ക് ഉപയോഗിച്ചൂടേ എന്ന കമന്റുകള്‍ കണ്ടിട്ടാണെന്ന് തോന്നുന്നു ഇങ്ങനെയൊരു സമ്മാനം എന്നായിരുന്നു ദേവിക പറഞ്ഞത്.
പെണ്‍കുട്ടിയുടെ പേരാണോ മകനിട്ടതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്കും ദേവികയും വിജയും മറുപടിയേകിയിരുന്നു. എനിക്കൊരുപാട് ഇഷ്ടപ്പെട്ട പേരാണ് ആത്മജ. സഹോദരിക്ക് കുഞ്ഞുണ്ടായ സമയത്ത് ഈ പേര് പറഞ്ഞ് കൊടുത്തെങ്കിലും അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. സ്വന്തമായൊരു കുഞ്ഞുണ്ടായപ്പോള്‍ അത് ഇടാനാവുമോയെന്ന് ദേവികയോടാണ് ചോദിച്ചത്. ഈ പേരിടുമ്പോള്‍ ഇങ്ങനെയൊരു സംസാരം വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എനിക്ക് ഈ പേരില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഇത് ഇത്രത്തോളം ചര്‍ച്ചയാവുമെന്ന് കരുതിയതില്ല. കല്യാണം കഴിക്കിന്നതിന് മുന്‍പ് മനസിലുള്ള പേരാണ്. ഇപ്പോ ട്രന്ഡിംഗിനായി ഇട്ടതല്ല.
