Connect with us

കാർത്തിക ഹോട്ട് എന്നൊക്കെ കണ്ടിട്ട് ഞാനും എടുത്ത് നോക്കിയിട്ടുണ്ട് ; കാർത്തിക പറയുന്നു

Movies

കാർത്തിക ഹോട്ട് എന്നൊക്കെ കണ്ടിട്ട് ഞാനും എടുത്ത് നോക്കിയിട്ടുണ്ട് ; കാർത്തിക പറയുന്നു

കാർത്തിക ഹോട്ട് എന്നൊക്കെ കണ്ടിട്ട് ഞാനും എടുത്ത് നോക്കിയിട്ടുണ്ട് ; കാർത്തിക പറയുന്നു

ടെലിവിഷന്‍ പരമ്പരകളില്‍ പ്രതി നായിക വേഷങ്ങളിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് കാര്‍ത്തിക കണ്ണന്‍.. ഇപ്പോൾ കൂടുതലായും അപ്പച്ചി വേഷങ്ങളിലാണ് കാർത്തികയെ കാണുന്നത്. എന്നിരുന്നാലും മലയാളം ടെലിവിഷനിലെ ശ്രദ്ധയ സാന്നിധ്യമായി താരമുണ്ട്.

ഇപ്പോഴിതാ, കാർത്തിക കണ്ണന്റെ പുതിയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ പ്രണയവിവാഹത്തെ കുറിച്ച് വന്ന തെറ്റായ വാർത്തയെ കുറിച്ചും തന്റെ പേരിൽ യൂട്യൂബിൽ വരുന്ന വ്യാജ വാർത്തകളെ കുറിച്ചുമൊക്കെയാണ് സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കാർത്തിക സംസാരിക്കുന്നത്.

സിനിമയിൽ നിന്നോ സീരിയലിൽ നിന്നോ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് കാർത്തിക പറയുന്നു. ഒന്നാമത്തെ കാര്യം ഞാൻ എടുത്ത് അടിച്ച് പറയുന്ന കൂട്ടത്തിൽ ആണ്. അതുകൊണ്ട് എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. ഹസ്ബൻഡ് ഫീൽഡിലെ അറിയപ്പെടുന്ന ക്യമറാമാൻ കൂടി ആയത് കൊണ്ട് തന്നെ അങ്ങനെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പിന്നെ അങ്ങനെ ഒന്നിനും ഞാൻ ഒരു ഇടം കൊടുത്തിട്ടില്ലെന്നും കാർത്തിക പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചെന്ന് ഒക്കെ ഇപ്പോഴാണ് കേൾക്കുന്നത്. അന്നും ഉണ്ടായിരിക്കാം. പക്ഷെ നമ്മളോട് ഒന്നും ആരും അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്നും കാർത്തിക കൂട്ടിച്ചേർത്തു.

ഗൂഗിളിലും യൂട്യൂബിലുമൊക്കെ കാർത്തിക കണ്ണൻ ഹോട്ട് എന്നും മറ്റും വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ താൻ യുട്യൂബ് കാരെയൊക്കെ സമ്മതിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. ഇത്രയും കഴിവുള്ള ആളുകൾ ഇല്ല. അവരും ജീവിക്കാൻ വേണ്ടിയിട്ട് ആണ്. എങ്കിൽ പോലും ഇവർ കാണിക്കുന്നത് കാണുമ്പോൾ രസമാണ്. നമ്മൾ ചുമ്മാ പറഞ്ഞതിനെയൊക്കെ അവർ ഭയങ്കര കാര്യമായിട്ട് കാണിക്കും. ആ എന്ന് പറഞ്ഞാൽ അത് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞ് കാണിക്കും.

കേറി നോക്കാൻ വേണ്ടി നിങ്ങൾ കാർത്തിക കണ്ണന്റെ കണ്ടോ, കണ്ടിട്ടുണ്ടോ എന്നൊക്കെ പറയുമ്പോൾ ഞാൻ വിചാരിക്കുന്നത് എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ്. ഇനി ഞാൻ അറിയാതെ വല്ലതും ഉണ്ടോ എന്നറിയാൻ ഞാൻ തന്നെ കയറി നോക്കും. ഇതുപോലെ വന്നൊരു വീഡിയോക്ക് 1.7 മില്യൺ വ്യൂസ് ഒക്കെയാണ്. സംഭവം ഒന്നുമില്ല. ഞാൻ ചെയ്ത സീരിയയിലിലെ കുറെ ഷോട്ടുകൾ എടുത്തിട്ട് അവൻ കാശും കൊണ്ട് പോയി.

കാർത്തിക ഹോട്ട് എന്നൊക്കെ കണ്ടിട്ട് ഞാനും എടുത്ത് നോക്കിയിട്ടുണ്ട്. അതിൽ മരുന്നിന് പോലും ഒന്നുമില്ല. അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ഞാൻ സാരിയൊക്കെ ഉടുക്കുന്നു എന്ന് പറഞ്ഞാൽ അത് പർദ്ദയോക്കെ ഇടുന്നതിലും കഷ്ടമാണ്. പിന്നെ എവിടുന്ന് അവർക്ക് ഹോട്ട് കിട്ടാനാണ്. അതുകൊണ്ട് അവർക്ക് ഒന്നും ഇതുവരെ ഒന്നും കിട്ടിയിട്ടില്ലെന്നും കാർത്തിക പറഞ്ഞു.

ആർട്ടിസ്റ്റുകൾ ആവുമ്പോൾ നമ്മൾ ഡ്രസ് ചെയ്യുന്ന കാര്യത്തിലൊക്കെ അൽപം സൂക്ഷിക്കുക. നമ്മൾ സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിന് മാതൃകയാകുന്ന ആളുകളാണ്. അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കണം. പിന്നെ അങ്ങോട്ട് പോയി ചോദിച്ചു വാങ്ങുന്നവരോട് ഒന്നും പറയാനില്ല എന്നുമായിരുന്നു സൈബർ ബുള്ളിയിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിന് നടിയുടെ മറുപടി.

ഒരു അഭിമുഖത്തിൽ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ട് അത് വളച്ചൊടിച്ചു വാർത്ത വന്നുവെന്നും കാർത്തിക പറയുന്നുണ്ട്. പ്രണയവിവാഹമായിരുന്നു എന്നും വീട്ടുകാരുടെ സമ്മതമില്ലായിരുന്നു എന്നും പറഞ്ഞതിന് ഞാൻ വേലി ചാടി എന്നാണ് വാർത്ത വന്നത്. ഞാൻ അങ്ങനെ ഒരാളല്ല. വീട്ടിൽ ഇഷ്ടമില്ലാത്ത കൊണ്ട് വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് വീട്ടിൽ അറിഞ്ഞപ്പോൾ കല്യാണമായി നടത്തി തന്നു. ഇപ്പോൾ ഒരു മോളുണ്ട്. ഞങ്ങൾ എല്ലാവരും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കാർത്തിക കണ്ണൻ വ്യക്തമാക്കി.

More in Movies

Trending