News
വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍
വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍
സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. പതിനാറ് വയസായിരുന്നു. ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെ തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്. ഗുരുതര നിലയിലായ മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലായിരുന്നു എന്നാണ് വിവരം. അതേ സമയം സ്കൂളില്‍ അടക്കം സജീവമായ വിദ്യാര്‍ത്ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ട്. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് നിരവധി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നുണ്ട്.
അതേസമയം, വിജയ് ആന്റണി തന്റെ പ്രോജക്ടുകളുമായി തിരക്കിലായിരുന്നു. ഇദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘രത്തം’ റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ ചെന്നൈയില്‍ അദ്ദേഹം സംഗീത നിശ നടത്തിയിരുന്നു. അത് വന്‍ ഹിറ്റായിരുന്നു. 2010 കാലഘട്ടത്തില്‍ തിരക്കേറിയ സംഗീത സംവിധായകനായ വിജയ് ആന്റണി പിന്നീടാണ് നടനായി മാറിയത്.
അടുത്തിടെ സംഗീത സംവിധായകന് എആര്‍ റഹ്മാനുമായി ബന്ധപ്പെട്ട വിവാദത്തിലും വിജയ് ആന്റണി പെട്ടിരുന്നു. എആര്‍ റഹ്മാന് ഷോയിലെ അനിഷ്ട സംഭവങ്ങള്‍ ആസൂത്രിതമാണെന്നും സംഗീതസംവിധായകനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതില്‍ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനല്‍ രംഗത്തെത്തിയത്.
എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് വിജയ് ആന്റണി രംഗത്ത് എത്തിയിരുന്നു. വീഡിയോയ്ക്ക് പിന്നാലെ വിജയ് ആന്റണി ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അറിയിച്ചിരുന്നു.
