Connect with us

അത് ഞാനല്ല, ഒരു ക്ലിപ്പ് സിനിമയിൽ ചേർത്തതിൽ വിജയ് മിൽട്ടൺ ഏറെ ദുഃഖിതനായിരുന്നു; വിശദീകരണവുമായി വിജയ് ആന്റണി

Actor

അത് ഞാനല്ല, ഒരു ക്ലിപ്പ് സിനിമയിൽ ചേർത്തതിൽ വിജയ് മിൽട്ടൺ ഏറെ ദുഃഖിതനായിരുന്നു; വിശദീകരണവുമായി വിജയ് ആന്റണി

അത് ഞാനല്ല, ഒരു ക്ലിപ്പ് സിനിമയിൽ ചേർത്തതിൽ വിജയ് മിൽട്ടൺ ഏറെ ദുഃഖിതനായിരുന്നു; വിശദീകരണവുമായി വിജയ് ആന്റണി

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു വിജയ് ആന്റണിയുടെ മഴൈ പിടിക്കാത മനിതൻ എന്ന ചിത്രം റിലീസ് ചെയ്തത്. എസ്.ഡി. വിജയ് മിൽട്ടൺആയിരുന്നു സംവിധാനം. എന്നാൽ ഇപ്പോഴിതാ ഒരു ആനിമേറ്റഡ് രം​ഗത്തിന്റെ പേരിൽ സിനിമ ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. മഴൈ പിടിക്കാത മനിതൻ’ സിനിമയുടെ പ്രത്യേക പ്രീമിയർ ഷോ കാണാൻ വിജയ് മിൽട്ടനും എത്തിയിരുന്നു.

അപ്പോഴാണ് ചിത്രത്തിലെ ഒരിടത്ത് ഉൾപ്പെടുത്തിയിരുന്ന ആനിമേറ്റഡ് ക്ലിപ്പ് കണ്ട് അദ്ദേഹം അമ്പരന്നത്. താമസിയാതെ ഈ വീഡിയോ വൈറലാവുകയുംചെയ്തു. തുടർന്ന് ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലഭിനയിച്ച ശരത്കുമാർ നിർമാതാക്കളുമായി സംസാരിച്ച് ഈ ക്ലിപ്പ് നീക്കംചെയ്യാനുള്ള നീക്കം നടത്തുകയും ചെയ്തിരുന്നു. ‌

തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരോ കൂട്ടിച്ചേർത്തതാണ് ഇതെന്നാണ് വിജയ് മിൽട്ടൺ പറയുന്നത്. എന്നാൽ ഇതിന് പിന്നാലെ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് വിജയ് ആന്റണി. അത് ഞാനല്ല. ‘മഴൈ പിടിക്കാത മനിത’നിൽ അനുമതിയില്ലാതെ രണ്ട് മിനിറ്റുള്ള ഒരു ക്ലിപ്പ് സിനിമയിൽ ചേർത്തതിൽ എന്റെ സഹോദരൻ സംവിധായകൻ വിജയ് മിൽട്ടൺ ഏറെ ദുഃഖിതനായിരുന്നു. അത് ഞാനല്ല. ഇത് സലിം 2 എന്ന സിനിമയല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇങ്ങനെയൊരു വിശദീകരണം നൽകിയതിൽ വിജയ് ആന്റണിയോട് നന്ദി പറയുന്നുവെന്ന് മിൽട്ടൻ നടന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറഞ്ഞു. എനിക്കും നിർമാതാവിനും ഇടയിലുള്ള പ്രശ്നം പരിഹരിച്ചു. ശരത്കുമാറിനോട് നന്ദി പറയുന്നു. ഓ​ഗസ്റ്റ് ഒൻപത് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ തൂഫാൻ റിലീസ് ചെയ്യും. നടന്ന അനീതിക്കെതിരെ ശബ്ദമുയർത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും വിജയ് മിൽട്ടൺ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending