News
വിജയ് ആന്റണി കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് വലിച്ചെറിഞ്ഞു, മകളോട് ദേഷ്യപ്പെട്ടു; നടന്റെ മകളുടെ ആ ത്മഹത്യയ്ക്ക് പിന്നിലെ കാരണം; വെളിപ്പെടുത്തലുകളുമായി സുചിത്ര
വിജയ് ആന്റണി കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് വലിച്ചെറിഞ്ഞു, മകളോട് ദേഷ്യപ്പെട്ടു; നടന്റെ മകളുടെ ആ ത്മഹത്യയ്ക്ക് പിന്നിലെ കാരണം; വെളിപ്പെടുത്തലുകളുമായി സുചിത്ര
നിരവധി ആരാധകരുള്ള തമിഴ് താരമാണ് വിജയ് ആന്റണി. ജീവിതത്തില്‍ ഒട്ടേറെ വിജയ പരാജയങ്ങള്‍ കണ്ടും അനുഭവിച്ചുമാണ് അദ്ദേഹം ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ ഒരു പ്രധാന ഘടകമായി മാറിയത്. തന്റെ രണ്ട് പെണ്‍മക്കളിലാണ് വിജയ് ആന്റണിയുടെ ജീവശ്വാസം ഉണ്ടായിരുന്നത്. അതില്‍ മൂത്ത മകള്‍ മീര വിജയ് ആന്റണി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19നായിരുന്നു ഈ ലോകം വിട്ടുപോയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മീരയെ കണ്ടെത്തിയത്.
പതിനാറ് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിനി എന്തിന് ഇത്തരമൊരു കടുംകൈ ചെയ്തുവെന്നതിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല. പതിവുപോലെ രാത്രി ഉറങ്ങാന്‍ മുറിയിലേക്ക് പോയ മീരയെ പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ആന്റണി ഉടന്‍ തന്നെ മകളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകളുടെ ചേതനയറ്റ ശരീരം നോക്കി അലറിക്കരയുന്ന വിജയ് ആന്റണിയുടെ മുഖം ആരാധകരുടെ മനസില്‍ നിന്നും പോയിട്ടില്ല.
എന്നാല്‍ ഇപ്പോഴിതാ മീരയുടെ മരണവുമായി ബന്ധപ്പെട്ട് ഗായിക സുചിത്രയുടെ ചില വെളിപ്പെടുത്തലുകളാണ് വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുചി ലീക്ക്‌സിലൂടെ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് സുചിത്ര. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ;
സിനിമകളില്‍ നടനായും അഭിനയിക്കുന്ന വിജയ് ആന്റണി തന്റെ ചെറുപ്പം നിലനിര്‍ത്താന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നു. ഇതോടെ അദ്ദേഹത്തെ കാണാന്‍ നല്ല ഭംഗിയുണ്ടായി. ഇത് കണ്ടപ്പോള്‍ സമാനമായ രീതിയില്‍ മകള്‍ മീരയ്ക്കും തന്റെ രൂപം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാറ്റണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം മകള്‍ വിജയ് ആന്റണിയോട് പല തവണ പറയുകയും ചെയ്തിരുന്നു.
മീര ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ, ചില രാജ്യങ്ങളുടെ പേര് പറയുകയും ഉറപ്പായും അവിടെ കൊണ്ടു പോയി സര്‍ജറി ചെയ്യാമെന്ന് പറയുകയും ചെയ്യും. എന്നാല്‍ 18 വയസു പോലും കഴിയാത്ത മീര ഇത് തന്റെ അച്ഛനായ വിജയ് ആന്റണിയോട് തുടരെ തുടരെ ചോദിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് മകള്‍ ഇത് ചോദിക്കുന്നത്. എന്നാല്‍ ഇത് കേട്ട് ദേഷ്യം വന്ന വിജയ് ആന്റണി കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് വലിച്ചെറിയുകയും സര്‍ജറിയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. വിജയ് ആന്റണിയുടെ വാക്കുകളില്‍ മനം നൊന്താണ് മീര ആത്മഹത്യ ചെയ്തത് എന്നുമാണ് സുചിത്ര പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് ഇന്‍ഡസ്ട്രിയിലെ നടീനടന്മാരെക്കുറിച്ച് സുചിത്ര അഴിച്ചുവിട്ട കൊടുങ്കാറ്റ് ഇതുവരെ അടങ്ങിയിട്ടില്ല. 2017ല്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് തമിഴ് സിനിമയിലെ അഭിനേതാക്കളുള്‍പ്പെടെ വിവിധ മേഖലിയുള്ളവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സുചി ലീക്ക്‌സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന് പിന്നില്‍ അന്ന് തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക് കുമാറും നടന്‍ ധനുഷുമാണ് എന്നായിരുന്നു സുചിത്ര പറഞ്ഞത്.
ഇവര്‍ പ്രാങ്ക് ചെയ്തത് പാളി പോയതാണെന്നും കാര്‍ത്തിക് ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പാസ്സ് വേര്‍ഡ് കൈക്കലാക്കി ഇതിലൂടെ വീഡിയോകള്‍ പുറത്തുവിട്ടതെന്നും സുചിത്ര പറഞ്ഞിരുന്നു. സുചി ലീക്‌സിലൂടെ പുറത്തുവന്ന ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന നടീനടന്മാര്‍ ആരും തന്നെ കേസ് കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും സുചിത്ര ചോദിച്ചിരുന്നു. ഇതില്‍ വന്നതെല്ലാം അവര്‍ അറിഞ്ഞുകൊണ്ട് പുറത്തുവിട്ടതാണ്.
അതുകൊണ്ടാണ് ആരും പരാതിയുമായി രംഗത്ത് വരാത്തത് എന്നുമാണ് സുചിത്ര പറഞ്ഞത്. മാത്രമല്ല, കാര്‍ത്തിക്കില്‍ നിന്നും ധനുഷില്‍ നിന്നും പണം വാങ്ങി നടനും നിരൂപകനുമായ ബയില്‍വന്‍ രംഗനാഥന്‍ യൂട്യൂബ് വീഡിയോകളിലൂടെ തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും സുചിത്ര ആരോപിച്ചു.
ഒരു അഭിമുഖത്തില്‍ ബയില്‍വന്‍ രംഗനാഥനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സുചിത്ര രംഗത്തെത്തിയിരുന്നു. ബയില്‍വന്‍ രംഗനാഥന്‍ ആ ത്മഹത്യ ചെയ്യുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ ഈ പറയുന്നവരൊക്കെ വന്ന് നിങ്ങളെ തല്ലും എന്നാണ് സുചിത്ര പറഞ്ഞത്. അയാള്‍ നോര്‍മല്‍ ആണോ എന്ന് സംശയമുണ്ട്. ഇതൊക്കെ ആളുകള്‍ തന്നെയാണ് ആലോചിക്കേണ്ടത് എന്നും സുചിത്ര പറഞ്ഞിരുന്നു.
