Actor
ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക; വിജയ് ആന്റണി
ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക; വിജയ് ആന്റണി
രാജ്യമെങ്ങും ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഇപ്പോഴിതാ കോളിവുഡ് നടന് വിജയ് ആന്റണി ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ്. കോളിവുഡിലെ മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്യുടെ സന്ദേശം. ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക.
നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക എന്നാണ് വിജയ് ആന്റണി പറഞ്ഞിരിക്കുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് വിജയ് ഇക്കാര്യം പറയുന്നത്. വൈത്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ഡ്രാമ ഏപ്രില്‍ 11 ന് ബിഗ് സ്ക്രീനില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടന്റെ മകള്‍ മീര മരണപ്പെടുന്നത്. ഈ മരണവാര്‍ത്ത തമിഴ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകള്‍ മീര. മതമോ ജാതിയോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവള് യാത്രയായി.
ഇപ്പോഴും അവള് എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു’. വിജയ് ആന്റണി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
