News
ജീവിതത്തിൽ ഇതുവരെ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു, തനിക്ക് ഇപ്പോൾ ഒരു മരവിപ്പാണെന്ന് വിജയ് ആന്റണി; മകൾ മരിച്ച് പത്താം ദിവസം സിനിമയുടെ പ്രമോഷനെത്തി നടൻ
ജീവിതത്തിൽ ഇതുവരെ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു, തനിക്ക് ഇപ്പോൾ ഒരു മരവിപ്പാണെന്ന് വിജയ് ആന്റണി; മകൾ മരിച്ച് പത്താം ദിവസം സിനിമയുടെ പ്രമോഷനെത്തി നടൻ
അടുത്തിടെയായിരുന്നു തമിഴ് താരം വിജയ് ആന്റണിക്ക് മൂത്ത മകൾ മീരയെ നഷ്ടപ്പെട്ടത്. വിജയ് ആന്റണിയുടെ ചെന്നൈ ടിടികെ റോഡിലെ വീട്ടിലാണ് മകൾ മീരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. തന്റെ രണ്ട് പെൺമക്കളെയും മാലാഖമാരെപ്പോലെ കൊണ്ടുനടന്നിരുന്ന വിജയ് ആന്റണിക്ക് മകൾ മീരയുടെ മരണം വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്.
ഇപ്പോഴിതാ മകളുടെ മരണം സംഭവിച്ച് ഒരാഴ്ച മാത്രം പിന്നിടുമ്പോൾ തന്റെ പുതിയ സിനിമയായ രത്തത്തിന്റെ പ്രമോഷൻ ചടങ്ങുകളിൽ പങ്കെടുക്കാൻ വിജയ് ആന്റണി എത്തിയിരിക്കുകയാണ്. ഇളയമകൾ ലാറയ്ക്കൊപ്പമാണ് വിജയ് ആന്റണി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
തന്റെ സ്വകാര്യ ദുഖങ്ങളുടെ പേരിൽ ഒരുപാട് പേരുടെ അധ്വാനമായ സിനിമയ്ക്ക് കിട്ടേണ്ട പ്രമോഷൻ കിട്ടാതെ പോകരുതെന്ന ചിന്തയാകാം പ്രീ റിലീസ് പരിപാടിയിൽ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് വിജയ് ആന്റണിയെ എത്തിച്ചത്.
ഒരു നിമിഷം പോലും മകൾ തനിച്ചാകരുതെന്ന് വിജയ് ആന്റണിക്ക് ഉണ്ടായിരുന്നു. വലിയൊരു സങ്കടകടൽ നീന്തുമ്പോഴും ചിരിച്ച മുഖത്തോടെ മീഡിയയെ അഭിസംബോധന ചെയ്യുന്ന വിജയ് ആന്റണിയെ കാണുമ്പോൾ ഹൃദയം തകരുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. നിങ്ങളുടെ ചിരിച്ച മുഖമാണ് ഞങ്ങൾക്കിഷ്ടം എന്നാണ് ചിലർ കുറിച്ചത്. രത്തം സിനിമയുടെ പ്രമോഷനായി എത്തിയപ്പോൾ ജീവിതത്തിൽ ഇതുവരെ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചുവെന്നും അങ്ങനെ തനിക്ക് ഇപ്പോൾ ഒരു മരവിപ്പാണെന്നുമാണ് വിജയ് ആന്റണി പറഞ്ഞത്. താൻ അനുഭവിച്ചതും അനുഭവിക്കുന്നതുമായ സങ്കടങ്ങൾ മറ്റാർക്കും ലഭിക്കരുതെന്ന ചിന്ത എപ്പോഴും ഉണ്ടെന്നും വിജയ് ആന്റണി കൂട്ടിച്ചേർത്തു.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മീരയുടേത് ഒരു ആത്മഹത്യയായിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ ആത്മഹത്യയിലേക്ക് നീങ്ങാൻ മാത്രം എന്ത് പ്രയാസമാണ് മകൾ അനുഭവിച്ചരുന്നതെന്ന് വിജയ് ആന്റണിക്കും ഭാര്യ ഫാത്തിമയ്ക്കും അറിവുണ്ടായിരുന്നില്ല. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. അന്ന് അമ്മ ഫാത്തിമ മകളെ കുറിച്ച് അഭിമാനത്തോടെ എഴുതിയ കുറിപ്പ് ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മകളുടെ ചേതനയറ്റ ശരീരം കെട്ടിപിടിച്ച് നിലവിളിച്ച് കരയുന്ന മുഖം ഇപ്പോഴും ആരാധകരുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല.