Connect with us

മഞ്ജു വാര്യര്‍ക്ക് വന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ സഹോദരനും സാധ്യമാകാനിടയുണ്ട്; പുതിയ പോസ്റ്റുമായി മധു വാര്യര്‍

Actor

മഞ്ജു വാര്യര്‍ക്ക് വന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ സഹോദരനും സാധ്യമാകാനിടയുണ്ട്; പുതിയ പോസ്റ്റുമായി മധു വാര്യര്‍

മഞ്ജു വാര്യര്‍ക്ക് വന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ സഹോദരനും സാധ്യമാകാനിടയുണ്ട്; പുതിയ പോസ്റ്റുമായി മധു വാര്യര്‍

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍.

നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.

സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകര്‍ക്ക് തോന്നാന്‍ കാരണം ഇതെല്ലാമാണ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ചെറുതല്ല. വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ കണ്ണീര്‍ പുത്രിയായി ജീവിതത്തില്‍ ഒതുങ്ങാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല.

എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും നടി പതിയെ ജീവിതത്തില്‍ മുന്നോട്ട് നീങ്ങി. സിനിമ, നൃത്തം എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിനിടെ വലിയ സൗഹൃദ വലയവും മഞ്ജുവിനുണ്ടായി. ജീവിതത്തിലെ ഈ ഘട്ടം പരിപൂര്‍ണമായും ആസ്വദിക്കാന്‍ നടി തീരുമാനിച്ചു. യാത്രകളും ്രൈഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

അമ്മയും സഹോദരനുമുള്‍പ്പെടെ അടങ്ങുന്നതാണ് മഞ്ജുവിന്റെ കുടുംബം. ജീവിതത്തിലെപ്രതിസന്ധി ഘട്ടങ്ങളില്‍ മഞ്ജുവിന് താങ്ങായി നിന്നത് സഹോദരന്‍ മധു വാര്യരാണ്. മധു വാര്യരുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫിറ്റ്‌നെസിലേക്ക് ശ്രദ്ധ നല്‍കി തന്റെ വണ്ണം കുറച്ചിരിക്കുകയാണ് മധു വാര്യര്‍. തന്റെ പരിമിതികളെ മറികടന്ന് ഈ മാറ്റമുണ്ടാക്കാന്‍ സഹായിച്ചതില്‍ ജിം ട്രെയ്‌നര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് മധു വാര്യരുടെ പോസ്റ്റ്.

സഹോദരി മഞ്ജു വാര്യര്‍ക്ക് വന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ മധു വാര്യര്‍ക്കും സാധ്യമാകാനിടയുണ്ടെന്ന് ആരാധകര്‍ പറയുന്നു. 45 കാരിയായ മഞ്ജുവിന് ഇന്നും ഇരുപതുകളിലെ ചുറുചുറുക്കാണ്. നടിക്ക് പ്രായം നാള്‍ക്ക് നാള്‍ കുറഞ്ഞ് വരികയാണെന്ന് ആരാധകര്‍ പറയുന്നു. മഞ്ജുവിന് വന്ന മാറ്റം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നാണ് ഒരു ഘട്ടത്തില്‍ വന്ന ആരോപണം. എന്നാല്‍ നടി ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല. പുറമേക്കുള്ള ഭംഗിക്കപ്പുറം മനസിന്റെ സന്തോഷത്തിവനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

മഞ്ജു വാര്യരുടെ പഴയ ഫോട്ടോകള്‍ നോക്കുമ്പോള്‍ ഇന്ന് വന്നിരിക്കുന്ന മാറ്റം എടുത്ത് പറയേണ്ടതാണ്. തിളക്കമുള്ള മുഖവും മെലിഞ്ഞ രൂപ ഭംഗിയും മഞ്ജുവിന്റെ സ്‌ക്രീന്‍ പ്രസന്‍സിന് മാറ്റ് കൂട്ടുന്നു. എന്നാല്‍ ഈ മാറ്റത്തിന് വേണ്ടി ചെയ്ത വര്‍ക്കൗട്ടുകളെക്കുറിച്ചോ ഡയറ്റിംഗിനെക്കുറിച്ചോ മഞ്ജു ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല. ഭംഗിയില്‍ അല്ല കാര്യമെന്നാണ് ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ മഞ്ജു ആവര്‍ത്തിക്കാറുള്ളത്.

അഭിനയ രംഗത്ത് മഞ്ജുവിന്റെ സഹോദരന്‍ മധു വര്യരും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഞ്ജുവിനെ നായികയാക്കി ലളിതം സുന്ദരം എന്ന സിനിമ സംവിധാനവും ചെയ്തു. ദ ക്യാംപസ് എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഇതിന് ശേഷം ഇരുപതോളം സിനിമകളില്‍ മധു വാര്യര്‍ അഭിനയിച്ചു. സ്വന്തം ലേഖകന്‍, മായാമോഹിനി എന്നീ രണ്ട് സിനിമകള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴുമേ മധു വാര്യര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളൂ.

ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് വിവരം. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. ഫൂട്ടേജ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം.

More in Actor

Trending