Actress
അമ്മയോട് എനിക്ക് എപ്പോഴും ദേഷ്യമായിരുന്നു, ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്; വിദ്യ ബാലന്‍
അമ്മയോട് എനിക്ക് എപ്പോഴും ദേഷ്യമായിരുന്നു, ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്; വിദ്യ ബാലന്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. താരം ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് എപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. എന്നാല്‍ ഏറെ കാലമെടുത്താണ് താന്‍ ബോഡി പോസിറ്റിവിറ്റിയെ ഉള്‍ക്കൊള്ളാന്‍ പഠിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. കുട്ടിക്കാലത്ത് ശരീരവുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച ആശങ്കകളേക്കുറിച്ചും താരം പറഞ്ഞു. തന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകള്‍ നേരത്തേയുള്ള ഭക്ഷണക്രമത്തിലേക്കും വ്യായാമത്തിലേക്കും നയിച്ചതെങ്ങനെയെന്നും ഒരു അഭിമുഖത്തില്‍ താരം പങ്കുവെച്ചു.
താന്‍ ശരീരഭാരമുള്ള പെണ്‍കുട്ടിയായി വളരുമോ എന്ന് അമ്മ ആശങ്കപ്പെട്ടിരുന്നെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. അതുകൊണ്ട് അത് കുറയാനുള്ള കാര്യങ്ങള്‍ അമ്മ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നെന്നും അതിന് കാരണം അമ്മയ്ക്കും ചെറുപ്പത്തില്‍ തടിച്ച ശരീരപ്രകൃതിയായിരുന്നുവെന്നും വിദ്യ ചൂണ്ടിക്കാട്ടി. താനെന്ന മകളും അവരേപ്പോലെ വിലയിരുത്തപ്പെടുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു.
അമ്മയോട് തനിക്ക് എപ്പോഴും ദേഷ്യമായിരുന്നുവെന്ന് വിദ്യ ഓര്‍മിക്കുന്നു. തന്നെക്കൊണ്ട് വ്യായാമം ചെയ്യിച്ചതും ചെറുപ്പത്തിലേ ഡയറ്റ് നോക്കിച്ചതും എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ട്. ആശങ്ക കൊണ്ടായിരിക്കാം അതെല്ലാം. ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദ്യാ ബാലന്‍ ചൂണ്ടിക്കാട്ടി.
സ്വയം അംഗീകരിക്കാനുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നുപറഞ്ഞ താരം താന്‍ ഇന്നത്തെ നിലയില്‍ എത്താന്‍ എടുത്ത പരിശ്രമത്തെക്കുറിച്ചും ഓര്‍ത്തെടുത്തു. ‘ഈ ഘട്ടത്തിലെത്താന്‍ എനിക്ക് വളരെയധികം അധ്വാനം വേണ്ടിവന്നു. ഇങ്ങനെ വ്യായാമം ചെയ്യരുതെന്ന് എന്നോട് ആളുകള്‍ പറയുമായിരുന്നു. എന്നാല്‍ വ്യായാമം ചെയ്യാന്‍ എനിക്ക് ഇഷ്ടമായിരുന്നു. നായികാ ശരീരം ഇല്ലാത്തൊരാളാണ് ഞാന്‍. എനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ല. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഫലം കാണാനാവാതിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. എനിക്ക് 3031 വയസ്സുള്ള സമയത്താണ് ആളുകള്‍ എന്നെ സ്വീകരിച്ചത്.’എന്നും വിദ്യാ ബാലന്‍ ഓര്‍ത്തെടുത്തു.
അതേസമയം, നീയത് എന്ന ചിത്രത്തിലാണ് വിദ്യാ ബാലന്‍ ഒടുവില്‍ വേഷമിട്ടത്. ചിത്രം പരാജയപ്പെട്ടെങ്കിലും വിദ്യ അവതരിപ്പിച്ച സിബിഐ ഓഫീസര്‍ മീരാ റാവുവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സംവിധായിക ശിര്‍ഷ ഗുഹ താകുര്‍ത്തയുടെ വരാനിരിക്കുന്ന ചിത്രമായ ലവേഴ്‌സ് ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സെന്തില്‍ രാമമൂര്‍ത്തി, ഇലിയാന ഡിക്രൂസ്, പ്രതീക് ഗാന്ധി എന്നിവരാണ് മറ്റുവേഷങ്ങളില്‍.
