Actress
പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു; അഭിനയം ഉപേക്ഷിച്ച് പോകാനുള്ള കാരണത്തെ കുറിച്ച് നടി ലക്ഷ്മി മേനോന്‍
പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു; അഭിനയം ഉപേക്ഷിച്ച് പോകാനുള്ള കാരണത്തെ കുറിച്ച് നടി ലക്ഷ്മി മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷരുടെ പ്രിയ നടിയാണ് ലക്ഷ്മി മേനോന്‍. കുംകിയിലെ നായികയെന്ന് പറഞ്ഞാലാണ് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ കൂടുതല്‍ വേഗത്തില്‍ നടിയെ തിരിച്ചറിയുക. തമിഴിലാണ് താരം കൂടുതല്‍ സജീവം. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചു.
ഇന്‍ഡസ്ട്രിയില്‍ ഭാഗ്യ നായികയായി അറിയപ്പെട്ട ലക്ഷ്മി മേനോന്‍ ചെയ്തതില്‍ ഭൂരിഭാഗവും ഹിറ്റ് സിനിമകളാണ്. കുംമ്കി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം അങ്ങനെ നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു എന്നതുകൊണ്ടാണ് ലക്ഷ്മി ഭാ?ഗ്യ നായിക എന്ന് വിശേഷിപ്പിക്കുന്നത്. നടി ചെയ്ത വേഷങ്ങള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു. മലയാളത്തില്‍ ലക്ഷ്മി ചെയ്ത് ശ്രദ്ധിക്കപ്പെട്ട സിനിമ ദിലീപിന്റെ അവതാരം മാത്രമാണ്.
വിജയ് സേതുപതിക്കൊപ്പം റെക്കൈ ചെയ്തശേഷം ലക്ഷ്മി മേനോന് തമിഴ്‌നാട്ടില്‍ ആരാധകര്‍ വര്‍ധിച്ചു. എന്നാല്‍ തമിഴകത്തേക്ക് കടന്നതോടെ നടിയുടെ കരിയര്‍ ഗ്രാഫ് മാറി മറിഞ്ഞു. 2012 ല്‍ പുറത്തിറങ്ങിയ സുന്ദരപാണ്ഡ്യന്‍ എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോനെ തമിഴ് പ്രേക്ഷകര്‍ ആദ്യമായി കണ്ടത്. സിനിമ വന്‍ ഹിറ്റായിരുന്നു. പിന്നാലെയെത്തിയ കുംകി എന്ന സിനിമയും വിജയം നേടി.
യഥാര്‍ത്ഥത്തില്‍ നടി സുന്ദരപാണ്ഡ്യന് മുമ്പ് അഭിനയിച്ചത് കുംകിയിലാണ്. പക്ഷെ ആദ്യം റിലീസ് ചെയ്തത് സുന്ദരപാണ്ഡ്യനാണ്. തുടരെ രണ്ട് സിനിമകള്‍ ഹിറ്റായതോടെ ലക്ഷ്മി മേനോനെ തേടി നിരവധി അവസരങ്ങളെത്തി. വേതാളത്തില്‍ അജിത്തിന്റെ അനുജത്തിയായും ലക്ഷ്മി മേനോന്‍ അഭിനയിച്ചിരുന്നു. വേദാളത്തിന് ശേഷം ലക്ഷ്മി മേനോന് സിനിമ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. തുടരെ തുടരെ ഒരേ പോലുള്ള കഥാപാത്രങ്ങള്‍ വന്നതോടെ നടി അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തു.
ഇപ്പോഴിതാ ഏറെനാളുകള്‍ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി മേനോന്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി മേനോന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടാകും. വര്‍ക്കില്‍ 100 ശതമാനം നല്‍കണം. താരം എന്നതിനപ്പുറം സാധാരണക്കാരിയായാണ് താനെപ്പോഴും പെരുമാറാറെന്നും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.
മാതാപിതാക്കളാണ് അങ്ങനെ പഠിപ്പിച്ചത്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്ത എപ്പോഴും വേണമെന്നും നടി ചൂണ്ടിക്കാട്ടി. സിനിമാ ലോകത്ത് നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ലക്ഷ്മി മേനോന്‍ നല്‍കിയ മറുപടി. തനിക്ക് പ്രൊപ്പോസലുകള്‍ വേണ്ട. ജീവിതത്തില്‍ സമാധാനമുണ്ട്. ജീവിതം നന്നായി പോകുന്നുണ്ട്. അത് മതി. ഒരാളെ ഇഷ്ടപ്പെട്ടാല്‍ താന്‍ തുറന്ന് പറയും. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.
താന്‍ അഭിനയിച്ച സിനിമകളില്‍ മിക്കതിലും നല്ല ഗാനങ്ങളുണ്ട്. കേരളത്തില്‍ ഈ ഗാനങ്ങളിലൂടെയാണ് താന്‍ അറിയപ്പെടുന്നതെന്നും ലക്ഷ്മി മേനോന്‍ പറയുന്നു. പാണ്ഡ്യനാട് എന്ന സിനിമ ചെയ്യുമ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്നു. സാരിയെല്ലാം ധരിക്കുമ്പോള്‍ എനിക്കിത് വേണ്ട എന്നൊക്കെ പറയും. ആളുകള്‍ കരുതിയത് ഞാന്‍ വലിയൊരു പെണ്‍കുട്ടിയാണെന്നാണ്.
കുട്ടികളെ പോലെ പെരുമാറുമ്പോള്‍ ചെറിയ കുട്ടിയാണോ എന്ന് ആളുകള്‍ ചോദിച്ചും. ഞാന്‍ കുട്ടി തന്നെയാണെന്ന് പറയാന്‍ തോന്നുമായിരുന്നെന്നും ലക്ഷ്മി മേനോന്‍ ഓര്‍ത്തു. റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന സിനിമ ലക്ഷ്മി മേനോന് മികച്ച തിരിച്ച് വരവാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. വന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ കങ്കണ റണൗത്താണ് നായിക. രാഘവ ലോറന്‍സ് നായകനായെത്തുന്ന സിനിമയില്‍ ലക്ഷ്മി മേനോനും സുപ്രധാന വേഷമാണ് ലഭിച്ചത്. പി വാസുവുമാണ് സംവിധായകന്‍.
അതേസമയം, 27 കാരിയായ ലക്ഷ്മി മേനോന്‍ ഉടന്‍ വിവാഹിതയാകുമെന്നാണ് തമിഴ്‌നാട്ടില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തമിഴ് സൂപ്പര്‍താരം നടന്‍ വിശാലിനെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. വിശാലും ലക്ഷ്മിയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ലക്ഷ്മി മേനോന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിശാലിനൊപ്പം സിനിമ ചെയ്തിരുന്നു.
പാണ്ട്യനാടാണ് ഇരുവരും ജോഡിയായി എത്തി ശ്രദ്ധിക്കപ്പെട്ട സിനിമ. പക്ഷെ പാണ്ട്യനാടിന്റെ റിലീസിന് ശേഷം ലക്ഷ്മി പിന്നീട് സിനിമകളൊന്നും വിശാലിനൊപ്പം ചെയ്തിട്ടില്ല. പാണ്ട്യനാടിലെ ഇരുവരുടെയും കെമിസ്ട്രി ആരാധകര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. മലയാളിയായ ലക്ഷ്മിയുടെ സ്വദേശം കൊച്ചിയാണ്. ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയില്‍ നൃത്താധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കള്‍.
