News
‘എപ്പോഴും ഏറ്റവും അടുപ്പമുള്ളവരായിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക; വിദ്യ ബാലന്‍
‘എപ്പോഴും ഏറ്റവും അടുപ്പമുള്ളവരായിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക; വിദ്യ ബാലന്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ ഒരു കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് വിദ്യ ബാലന്‍. തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുള്ളതായി അവര്‍ മുമ്പൊരിക്കില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അതിലും വേദനാജനകമായ കാര്യം ഏറ്റവും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളത് അടുപ്പമുള്ളവരില്‍ നിന്നാണെന്നതാണെന്നാണ് നടി പറയുന്നത്. അത്തരത്തില്‍ ഒരാളില്‍ നിന്നും താന്‍ അകലം പാലിച്ചതിനെക്കുറിച്ചാണ് വിദ്യ ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്.
വേണ്ടപ്പെട്ടവരില്‍ ഒരാളായിരുന്നുവെങ്കിലും കുടുംബത്തിലുള്ളയാളല്ലെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യ ബാലന്‍ മനസ് തുറന്നത്. ഒരിക്കല്‍ ഈ വ്യക്തി നടത്തിയൊരു പരാമര്‍ശം തന്നെ വല്ലാതെ അലട്ടിയെന്നാണ് താരം പറയുന്നത്.
‘എപ്പോഴും ഏറ്റവും അടുപ്പമുള്ളവരായിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക. ഞാന്‍ കുടുംബത്തിലുള്ളവരെക്കുറിച്ചല്ല പറയുന്നത് എന്ന് മാത്രം പറയാം. ഇപ്പോള്‍ ആ വ്യക്തി ആരെന്നത് അപ്രസക്തമാണ്. നമ്മള്‍ക്ക് വളരെ വേണ്ടപ്പെട്ടവര്‍, നമ്മളെക്കുറിച്ച് മോശം വാക്കുകള്‍ പറയുമ്പോഴും നമ്മളെ ബോഡി ഷെയിം ചെയ്യുമ്പോഴും, അവര്‍ പിന്തുണയ്ക്കാത്തപ്പോഴും നല്ലതല്ല.
നമുക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം മാറിപ്പോവുക എന്നത് മാത്രമാണ്. ഞാനത് ചെയ്തു. ഞാനത് ചെയ്തതില്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ആ വ്യക്തിയെ വിധിക്കുകയല്ല. പക്ഷെ എനിക്ക് ഇതിലും നല്ലത് വരാനുണ്ടെന്ന തോന്നലായിരുന്നു’ വിദ്യബാലന്‍ കൂട്ടിച്ചേര്‍ത്തു.
