News
രജനികാന്തിനൊപ്പമുള്ള ഈ കുട്ടി ഇന്ന് മലയാളികളുടെ പ്രിയ ഗായിക; ആരെന്ന് മനസിലായോ!
രജനികാന്തിനൊപ്പമുള്ള ഈ കുട്ടി ഇന്ന് മലയാളികളുടെ പ്രിയ ഗായിക; ആരെന്ന് മനസിലായോ!
സിനിമാ താരങ്ങളുടെയും ഗായകരുടെയും പഴയകാല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കെന്നും വളരെയിഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ മലയാളികള്‍ക്കും പ്രിയങ്കരിയായ ഒരു ഗായികയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മലയാളി അല്ലെങ്കിലും ശരാശരി കേരളീയ സംഗീതാസ്വാദകര്‍ക്ക് പ്രിയങ്കരിയായ അനുരാധ ശ്രീറാമിന്റേതാണ് ഫോട്ടോ. ഒപ്പം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉണ്ട്. 1980ല്‍ കാളി എന്ന ചിത്രത്തില്‍ രജനികാന്തിനോടൊപ്പം ബാലതാരമായി അനുരാധ അഭിനയിച്ചിരുന്നു. ആ സമയത്ത് എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
റിയാലിറ്റി ഷോകളിലൂടെയും മറ്റുമാണ് അനുരാധയെ മലയാളിക്കു സുപരിചിതം. പാട്ടുപോലെ തന്നെ അതിമധുരമാണ് അനുരാധയുടെ സംസാരവും. മുന്‍ഗായിക രേണുകാ ദേവിയുടെ മകള്‍ കൂടിയാണ് അനുരാധ. 1995ല്‍ ബോംബെ എന്ന ചിത്രത്തിലെ മലരോട് മലരിങ്ങ് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അനുരാധ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്.
എ ആര്‍ റഹ്മാന്റെ തന്നെ ഇന്ദിരയിലെ അച്ചം അച്ചം ഇല്ലൈ ആയിരുന്നു ആദ്യത്തെ സോളോ ഗാനം. 1997ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ ഗേള്‍’ എന്ന ആല്‍ബം വലിയ ഹിറ്റായിരുന്നു. പന്ത്രണ്ടാം വയസ്സു മുതല്‍ സംഗീത വേദികളില്‍ സജീവമായിരിക്കുന്ന അനുരാധ, നിരവധി റേഡിയോ, ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
അറേബ്യ എന്ന ചിത്രത്തിലെ ഹമ്മ ഹോയ് എന്ന ഗാനം മനോയ്‌ക്കൊപ്പം പാടിയാണ് അനുരാധ ആദ്യമായി മലയാളത്തില്‍ എത്തിയത്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായും അനുരാധ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് കര്‍ണാടക, ബംഗാള്‍ സംസ്ഥാന അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അവരെ തേടിയെത്തി.
