Connect with us

ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന്‍

Actress

ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന്‍

ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന്‍

നിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂല്‍ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

വിദ്യ ബാലന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രം. നിരവധി നിരൂപക പ്രശംസകളായിരുന്നു എഏ ചിത്രത്തിലെ പ്രകടനത്തിന് വിദ്യ ബാലന് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ പുകവലിക്ക് അടിമപ്പെട്ടിരുന്നു എന്നാണ് വിദ്യ ബാലന്‍ പറയുന്നത്. കൂടാതെ പുകയുടെ മണം തനിക്കിഷ്ടമാണെന്നും, കോളേജ് കാലത്ത് ബസ് സ്‌റ്റോപ്പില്‍ പുകവലിക്കുന്നവരുടെ അടുത്ത് താന്‍ പോയി ഇരിക്കുമായിരുന്നെന്നും വിദ്യ ബാലന്‍ പറയുന്നു.

‘സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാന്‍ പുകവലിക്കാറില്ലായിരുന്നു. എന്നാല്‍ ഒരു കഥാപാത്രമാകുമ്പോള്‍ അത് ഫേക്ക് ചെയ്യാന്‍ പറ്റില്ല. എനിക്ക് മടി തോന്നാന്‍ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില ധാരണകളുണ്ടായിരുന്നു. പുകവലിക്കാന്‍ ഞാന്‍ പണ്ടേ ആഗ്രഹിച്ചിരുന്നു.

എനിക്കിത് ക്യാമറയില്‍ പറയണോ എന്നറിയില്ല. പുകവലി ഞാന്‍ ആസ്വദിച്ചു. സിഗരറ്റ് ഹാനികരമല്ലെങ്കില്‍ ഞാന്‍ സ്‌മോക്കറായേനെ. പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് ബസ് സ്‌റ്റോപ്പില്‍ പുകവലിക്കുന്നവരുടെ അടുത്ത് ഞാന്‍ ഇരിക്കുമായിരുന്നു. ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ അടിമപ്പെട്ടു. ദിവസം രണ്ട് മൂന്ന് സിഗരറ്റുകള്‍ ഞാന്‍ വലിക്കുമായിരുന്നു.’ എന്നാണ് അണ്‍ഫില്‍ട്ടേര്‍ഡ് എന്ന അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞത്.

More in Actress

Trending