Actress
അവന്‍ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു, ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില്‍ വരും; നിഷ സാരംഗ്
അവന്‍ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു, ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില്‍ വരും; നിഷ സാരംഗ്
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് റിഷി. റിയാലിറ്റി ഷോയായ ബിഗ് ബോസിലും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി റിഷിയുണ്ട്.ഇപ്പോഴിതാ റിഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയില്‍ റിഷിക്കൊപ്പം അഭിനയിച്ച നിഷ സാരംഗ്.
ഋഷിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് ബിഗ് ബോസ് വീട്ടില്‍ കാണുന്നതെന്ന് നിഷ സാരംഗ് പറയുന്നു. തിരക്ക് കാരണം ബിഗ് ബോസ് മുഴുവനായും കാണാറില്ലെന്നും ഋഷിയുടെ ഭാഗങ്ങള്‍ കാണാറുണ്ടെന്നും നിഷ സാരംഗ് വ്യക്തമാക്കി. ഉപ്പും മുളകും പരമ്പര അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം നിഷ സാരംഗ് പറഞ്ഞിരുന്നു.
‘അവന്‍ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു. പോയിട്ട് വാ എന്ന് ഞാന്‍ പറഞ്ഞു. ആള്‍ ഭയങ്കര പാവമാണ്. കരയുന്നത് കണ്ട് എനിക്ക് ഭയങ്കര വിഷയം ആയി. ആള്‍ അങ്ങനെയാണ്. ഭയങ്കര സ്‌നേഹമാണ്. ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില്‍ വരും. എല്ലാവരോടും സ്‌നേഹമാണ്.
തിരിച്ചത് കിട്ടിയില്ലെങ്കില്‍ ഇങ്ങനെയുള്ളവര്‍ കരയും. അവന്‍ അവിടെ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ ആ ഷോയില്‍ പ്രഷറൊക്കെ വരുമ്പോള്‍ അവന്‍ മാറിയേക്കും. ചിലപ്പോള്‍ ഭയങ്കര ദേഷ്യം വരും. പെട്ടെന്നങ്ങ് കരയുകയും ചെയ്യും. ദേഷ്യമില്ലെങ്കില്‍ സങ്കടം. സങ്കടത്തില്‍ നിന്നുള്ള ദേഷ്യമാണ് വരുന്നത്. അടുത്ത സ്‌റ്റെപ്പ് കരച്ചിലായിരിക്കും. അത് തന്നെയാണ് അവിടെയും കാണുന്നത്’ എന്നും നിഷ സാരങ് പറയുന്നു.
ഋഷി വഴക്കിടുകയും കരയുകയും ചെയ്ത സാഹചര്യം ബിഗ് ബോസ് വീട്ടിലുണ്ടായി. നോമിനേഷനില്‍ ആരെങ്കിലും തന്റെ പേര് നിര്‍ദ്ദേശിച്ചാലോ തന്നെ പറ്റി ഒരു വിമര്‍ശനം ഉന്നയിച്ചാലോ റിഷി ദേഷ്യപ്പെടാറുണ്ട്. ജാസ്മിന്‍, ശ്രീതു, സിബിന്‍ തുടങ്ങിയവരുമായി ഋഷിക്ക് വഴക്കുണ്ടായി.