എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ്

ബാലതാരമായി എത്തി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു.
”ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യം എന്താണെന്ന് വച്ചാല്‍ എനിക്ക് ഈ ഒക്ടോബറില്‍ 18 വയസ്സു തികഞ്ഞതേയുള്ളൂ. അപ്പോഴേക്കും ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചു.
അത് എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം” മീനാക്ഷി കൂട്ടിച്ചേര്‍ത്തു. പട്ട്യാലിമറ്റം എല്‍പി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മീനാക്ഷി വോട്ടിങ് സ്ലിപ്പിന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നായിരുന്നു മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പിന്റെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. സ്ലിപ്പില്‍ മീനാക്ഷിയുടെ യഥാര്‍ഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...