Connect with us

മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന്‍

Actress

മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന്‍

മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി. എന്തെങ്കിലും ഒരു മത സ്വത്വത്തിന് വേണ്ടി ആളുകള്‍ വളരെ വ്യഗ്രത കാണിക്കുന്നുണ്ടെന്നും. രാജ്യത്തിന് മുന്‍പ് ഇതുപോലെ ഒരു മത സ്വത്വം ഉണ്ടായിരുന്നില്ലെന്ന് വിദ്യ പറഞ്ഞു.

സംദീഷിന്റെ അഭിമുഖ പരിപാടിയായ അണ്‍ഫില്‍ട്ടേര്‍ഡില്‍ സംസാരിക്കുകയായിരുന്നു വിദ്യ. രാജ്യം മതത്തിന്റെ പേരില്‍ കൂടുതല്‍ ധ്രൂവികരിക്കപ്പെട്ടോ എന്ന ചോദ്യത്തിനാണ് വിദ്യ മറുപടി പറഞ്ഞത്.

‘നമ്മള്‍ തീര്‍ച്ചയായും കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോള്‍ എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഇത് രാഷ്ട്രീയം മാത്രമല്ല, സോഷ്യല്‍ മീഡിയയ്ക്കും പങ്കുണ്ട് നാമെല്ലാവരും ഈ ലോകത്ത് നഷ്ടപ്പെട്ട് ഒരു ഐഡന്‍ന്റിറ്റി തിരയുകയാണ്, അത് നമുക്കില്ലെന്ന് കരുതുന്നു. ഓര്‍ഗാനിക് ആയി ഇല്ലാത്ത കാര്യം സ്വയം എടുത്തിടാന്‍ ശ്രമിക്കുകയാണ്’ വിദ്യ ബാലന്‍ പറഞ്ഞു.

എല്ലാം മാറിയിട്ടുണ്ട് മതത്തിന്റെ കാര്യത്തിലായാലും വോക്കായാലും ആളുകള്‍ പറയുന്നത്, ‘ഇതാണ് ഞാന്‍’ എന്നാണ്. എന്നാല്‍ നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല അതിനാലാണ് നിങ്ങള്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോകുന്നത്.

നമുക്കെല്ലാവര്‍ക്കും സ്വന്തമെന്ന ബോധം ആവശ്യമാണ്. ഈ ലോകത്ത്, സോഷ്യല്‍ മീഡിയയുടെ വ്യാപനത്തോടെ. നമ്മള്‍ എന്നത്തേക്കാളും ഏകാന്തത അനുഭവിക്കുന്നു. വളരെ ഉപരിപ്ലവമായ തലത്തില്‍, ഞങ്ങള്‍ ആശയങ്ങളോടും സങ്കല്‍പ്പങ്ങളോടും സൗകര്യപൂര്‍വ്വം നമ്മെത്തന്നെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യം മാത്രമല്ല ലോകം ഇന്ന് ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു’ വിദ്യ പറയുന്നു.

ഒരു മതപരമായ കെട്ടിടം നിര്‍മ്മിക്കാനും ഫണ്ട് ആവശ്യപ്പെടുന്ന ആളുകള്‍ക്ക് താന്‍ ഒരിക്കലും സംഭാവന നല്‍കാറില്ലെന്നും വിദ്യ തുറന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നീ മേഖലയിലെ പ്രവര്‍ത്തനത്തിനെ താന്‍ സംഭവന നല്‍കുവെന്നും താരം പറഞ്ഞു. താന്‍ ഭക്തിയുള്ള വ്യക്തി തന്നെയാണെന്നും. എല്ലാ ദിവസവും പൂജ ചെയ്യാറുണ്ടെന്നും വിദ്യ പറഞ്ഞു.

More in Actress

Trending