Connect with us

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി

Actress

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് വൈറലാകുന്നത്.

ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു മീനാക്ഷിയുടെ കുറിപ്പ്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നാണ് മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാന്‍ പോവാണ് അയിനാണ് )’. എന്നാണ് മീനാക്ഷി കുറിച്ചത്. യഥാര്‍ഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എല്‍പി സ്‌കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്.രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

”ആരാണ് അനുനയ, കന്നി വോട്ട് കള്ള വോട്ട് ആണോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ആധാര്‍ തെളിവുണ്ട് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കുത്തണം മീനുട്ടീ നമുക്കെന്തിനാ പക്ഷഭേദം എന്നായിരുന്നു ഒരാളുടെ നിര്‍ദേശം. ആദ്യത്തെ വോട്ടാണ് പാഴായി പോകാതെ നോക്കണേ എന്നും പറയുന്നവരുണ്ട്.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബാലതാരമാണ് ബേബി മീനാക്ഷി കടന്നുവരുന്നത്. . ഒപ്പം, മോഹന്‍ലാല്‍, മറുപടി, ക്വീന്‍, പുഴയമ്മ, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു,ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

More in Actress

Trending