serial news
അത്തരത്തിലുള്ള ശ്രമങ്ങൾ മതി മനസ് നിറയാൻ ; പ്രണയാർദ്രമായ വീഡിയോയുമായി ജിഷിൻ; വരദ ചേച്ചി ഒരു ഒലക്ക ഓർഡർ ചെയ്‌തെന്ന് ആരാധകർ!
അത്തരത്തിലുള്ള ശ്രമങ്ങൾ മതി മനസ് നിറയാൻ ; പ്രണയാർദ്രമായ വീഡിയോയുമായി ജിഷിൻ; വരദ ചേച്ചി ഒരു ഒലക്ക ഓർഡർ ചെയ്‌തെന്ന് ആരാധകർ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ജിഷിൻ മോഹനും വരദയും. ജിഷിനും വരദയും ഒരുപോലെ പ്രിയപ്പെട്ടവരാണ്. വില്ലൻ, സഹനടൻ തുടങ്ങി വിവിധ വേഷങ്ങളിൽ ജിഷിൻ മിനി സ്ക്രീനിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സെറ്റുകളിൽ കണ്ടമുട്ടിയും ഒരുമിച്ച് അഭിനയിച്ചുമാണ് ജിഷിൻ വരദയോട് അടുത്തത്.
സ്‌ക്രീൻ സ്‌പെയ്‌സ് ഒരുമിച്ച് പങ്കിട്ടവർ 2014ൽ ആണ് വിവാഹിതരായത്. സൗഹൃദത്തിൽ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. അമല പരമ്പരയിലൂടെ ഇരുവരും അടുക്കുകയായിരുന്നു.
ഇരുവർക്കും ഒരു മകനുണ്ട്. എന്നാൽ ഇരുവരുടെയും ഒന്നിച്ചുള്ള സന്തോഷ ജീവിതം അവസാനിക്കുന്നു എന്നാണ് അടുത്തിടെയായി പുറത്തുവരുന്ന വാർത്തകൾ. വിവാഹ മോചനത്തിന്റെ വക്കിലാണെന്നുള്ള റിപ്പോർട്ടുകൾ തുറന്നു സമ്മതിക്കാതെതന്നെ ഇരുവരും സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്.
അതേസമയം, വരദ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രകളും മറ്റുമായി തിരക്കിലാണ് ഇപ്പോൾ വരദ. താൻ പോകുന്ന യാത്രകളുടേയും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം വരദ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അടുത്തിടെ വരദ ഹിമാലയത്തിലേക്ക് നടത്തിയ സോളോ ട്രിപ്പിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
വരദയും ജിഷിനും മിനി സ്ക്രീനിലെ മാതൃക ദമ്പതികളുടെ ഗണത്തിൽ പ്രേക്ഷകർ ഉൾപ്പെടുത്തിയിരുന്ന ജോഡിയായിരുന്നു. അതിനാൽ തന്നെ ഇരുവരും വേർപിരിഞ്ഞുവെന്നത് താരങ്ങളുടെ ആരാധകർക്കും ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു.
വരദ യാത്രകളും മറ്റുമായി തിരക്കിലാണെങ്കിൽ ജിഷിൻ സീരിയൽ അഭിനയവും റീൽസ് വീഡിയോകൾ ചെയ്തും ജീവിതം ആസ്വദിക്കുകയാണ്. ഇടയ്ക്കിടെ സഹതാരങ്ങൾക്കൊപ്പം ചെയ്ത റീൽസ് വീഡിയോകൾ ജിഷിൻ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കന്യാദാനത്തിലെ തന്റെ സഹതാരം ഐശ്വയ്ക്കൊപ്പം ജിഷിൻ ചെയ്ത പ്രണയാർദ്രമായ റീൽസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘നമുക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിലും നമ്മളെ സാന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി മനസ് നിറയാൻ…. അത് ഒരു ചിരിയിലൂടെയോ നോട്ടത്തിലൂടെയൊ വാക്കിലൂടെയോ ആണെങ്കിൽ പോലും… സ്നേഹിക്കുന്നവർക്ക് സ്നേഹത്തോടെ നേരുന്നു… ശുഭദിനം- എന്നാണ് പുതിയ റീൽസ് വീഡിയോ പങ്കുവെച്ച് ജിഷിൻ കുറിച്ചത്.
വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വരദ ചേച്ചി ഒരു ഒലക്ക ഓർഡർ ചെയ്തിരുന്നു എന്നാണ് ജിഷിന്റെ പ്രണയം നിറച്ച വീഡിയോ കണ്ട് ആരാധകരിൽ ഒരാൾ കുറിച്ചത്.
മിനി സ്ക്രീനിൽ വളരെ പോപ്പുലറായ സീരിയലുകളിൽ ഒന്നാണ് കന്യാദാനം.നാനൂറോളം എപ്പിസോഡുകൾ സീരിയലിന്റേതായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. ‘ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ്. ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം.’
ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.’
മിനിസ്‌ക്രീന്‍ താരമായ അനുവിന്റെ യുട്യൂബ് ചാനലില്‍ അഭിമുഖത്തിനെത്തിയ വരദ ജിഷിനുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്. വിവാഹമോചിതരായിട്ടില്ല ആകുമ്പോൾ അറിയിക്കാമെന്നാണ് ഗോസിപ്പുകൾ കേട്ട് മടുത്ത് ഒരിക്കൽ ജിഷിൻ പ്രതികരിച്ചത്.
about jishin and varada