Connect with us

സൈബര്‍ സെല്ലില്‍ വരെ പരാതി നല്‍കി; ഹിന്ദു മതത്തിൽ ചേർന്ന് വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തിൽ വാർത്ത ; നടി മെര്‍ഷീന നീനു

serial news

സൈബര്‍ സെല്ലില്‍ വരെ പരാതി നല്‍കി; ഹിന്ദു മതത്തിൽ ചേർന്ന് വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തിൽ വാർത്ത ; നടി മെര്‍ഷീന നീനു

സൈബര്‍ സെല്ലില്‍ വരെ പരാതി നല്‍കി; ഹിന്ദു മതത്തിൽ ചേർന്ന് വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തിൽ വാർത്ത ; നടി മെര്‍ഷീന നീനു

വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും പെരുമാറ്റത്തിലും പൗരുഷം നിറയുന്ന പെൺകുട്ടി. ജീവിതമൊരു പോരാട്ടമായപ്പോൾ അണിയേണ്ടി വന്ന വേഷമാണത്. അങ്ങനെയൊരു പെൺകുട്ടിയായി എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കുകയാണ് മെർഷീന നീനു. പാരിജാതമെന്ന സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറി രസ്നയുടെ സഹോദരി എന്ന ലേബലിൽ നിന്നു മാറി അഭിനയരംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞു മെർഷീന.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സത്യ എന്ന പെണ്‍കുട്ടി സീരിയലിലാണ് മെര്‍ഷീന നായികയായി അഭിനയിച്ചത്. ശേഷം തന്റേടമുള്ള കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

സത്യ എന്ന കഥാപാത്രം തന്നെയാണ് തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായതെന്നാണ് മെര്‍ഷീനയിപ്പോള്‍ പറയുന്നത്. ഇതിനിടെ തന്റെ വിവാഹമാണെന്നും മതം മാറിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചെല്ലാം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍.

തന്റെ വിവാഹമെന്ന തരത്തില്‍ വാര്‍ത്ത വന്നതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് നീനു പറയുന്നത്. ‘സത്യ എന്ന പെണ്‍കുട്ടിയില്‍ അഭിനയിക്കുന്ന സമയത്ത് വെഡിങ് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് കണ്ടിട്ടാണ് ഞാന്‍ ശരിക്കും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ആളുകള്‍ വിചാരിച്ചത്.

പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ വിവാഹത്തിന് വേണ്ടി ഹിന്ദുവായി മതം മാറിയെന്നും പ്രചരണമുണ്ടായി. അന്ന് സൈബര്‍ സെല്ലില്‍ പരാതി വരെ നല്‍കിയിരുന്നു. ആദ്യം ഇത്തരം വാര്‍ത്ത കണ്ട് വിഷമം തോന്നിയെങ്കിലും അവരുടെയൊന്നും വായടപ്പിക്കാന്‍ സാധിക്കില്ലെന്ന് പിന്നീട് മനസിലായി.

സീരിയലില്‍ തന്റേടമുള്ള പെണ്‍കുട്ടിയാണെങ്കിലും പ്രൊപ്പോസലൊക്കെ വരാറുണ്ട്. തന്റേടമുള്ള കുട്ടിയാണെന്ന ഇമേജ് ഉള്ളത് കൊണ്ട് പ്രണയാഭ്യര്‍ഥന നടത്താന്‍ ആരെങ്കിലും മടിക്കുന്നുണ്ടോന്ന് അറിയില്ല. ശരിക്കും ജീവിതത്തില്‍ പെട്ടെന്ന് സങ്കടവും കരച്ചിലും വരുന്ന വളരെ സെന്റീവായ വ്യക്തിയാണ് ഞാന്‍. സത്യയുടെ ഷൂട്ടിങ്ങിനിടെ നിസാരമായ കാര്യത്തിന് വരെ ഞാന്‍ പിണങ്ങുമായിരുന്നു. അന്ന് സെറ്റിലുള്ളവര്‍ പോലും എന്നെ കളിയാക്കുമായിരുന്നു എന്നാണ് നീനു പറയുന്നത്.

സത്യ എന്ന സീരിയലില്‍ അഭിനയിക്കാന്‍ താനനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് അഭിമുഖത്തില്‍ മെര്‍ഷീന പറഞ്ഞിരുന്നു. ‘ഒരുപാട് പെര്‍ഫോം ചെയ്യാനുള്ളത് കൊണ്ടാണ് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതും ഏറ്റെടുത്തത്. മുടി രണ്ട് വശത്തേക്കും പിന്നിക്കെട്ടി ഹെയര്‍പിന്‍ കുത്തി വെക്കും. അതിന് മുകളിലാണ് വിഗ്ഗ് വെക്കുന്നത്. അങ്ങനെ കെട്ടിപ്പൊതിഞ്ഞ് വെക്കുന്നതിനാല്‍ ചൂട് കാരണം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പാക്കപ്പ് വിളിക്കുന്ന സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ് ചെയ്യാറുള്ളതെന്ന്’, നടി പറയുന്നു.

ആദ്യ ഷെഡ്യൂളില്‍ തന്നെ തനിക്കൊരു അപകടവും പറ്റി. അന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടുന്ന സീനില്‍ തെന്നി വീണ് ബോധം പോയി. എല്ലാവരും കൂടി താങ്ങി എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും കാര്യമായ പ്രശ്‌നമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇപ്പോഴും ആളുകള്‍ എന്നെ സത്യമോളെ എന്നാണ് വിളിക്കുന്നത്. ആ കഷ്ടപ്പാടിനൊക്കെയുള്ള ഫലം ഇങ്ങനെയാണ് കിട്ടിയതെന്ന് നടി വ്യക്തമാക്കുന്നു.

ചെറിയ പ്രായത്തിലാണ് മെര്‍ഷീന ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് 2014 ല്‍ തമിഴ് സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് നടി തിരിച്ച് വരവ് നടത്തിയത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളാണ് നടിയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. നിലവില്‍ സീ കേരളത്തിലെ കുടുംബശ്രീ ശാരദ എന്ന സീരിയലിലെ നായിക വേഷം അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി.

about meshina neenu

More in serial news

Trending

Recent

To Top