Malayalam
എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കില്‍ മനഃസുഖം ഇല്ല. അവര്‍ അതില്‍ സന്തോഷം കണ്ടെത്തിക്കോട്ടെ; തന്നെ കുറിച്ച് വന്ന വാര്‍ത്തയെ കുറിച്ച് വരദ
എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കില്‍ മനഃസുഖം ഇല്ല. അവര്‍ അതില്‍ സന്തോഷം കണ്ടെത്തിക്കോട്ടെ; തന്നെ കുറിച്ച് വന്ന വാര്‍ത്തയെ കുറിച്ച് വരദ
കുടുംബ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിന്‍ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ഒരു അഭിമുഖത്തില്‍ ജിഷിന്‍ തന്നെ തങ്ങള്‍ പിരിഞ്ഞുവെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി വരദയും എത്തിയിരിക്കുകയാണ്.
വരദ ലിവിംഗ് ടുഗദറിലാണെന്ന വാര്‍ത്തയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഹരീഷ് എന്ന ആക്ടറുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഈ ഗോസിപ്പിനു കാരണം. അതിന്റെ കാര്യം പറയുകയാണെങ്കില്‍ തമാശ ആണ്. ‘ലിവിങ് ടുഗതര്‍’ എന്ന ഞാന്‍ ചെയ്യുന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗം വരുന്നു, അതിന്റെ അനൗണ്‍സ്‌മെന്റ് ആണ് അത്. യൂട്യൂബില്‍ ആണ് ഒന്നാം ഭാഗം വന്നത്. പിന്നീട് അത് സൈന പ്ലേ എടുത്തു. വെബ് സീരീസിന്റെ പേരാണ് ഹാഷ് ടാഗ് ഇട്ടത്” എന്നാണ് വരദ പറയുന്നത്.
അതേസമയം, ഹരീഷ് എന്റെ കൂട്ടുകാരി ജസ്‌നയുടെ ഭര്‍ത്താവാണ്. ഞങ്ങള്‍ ആത്മമിത്രങ്ങളാണെന്നും വരദ പറയുന്നു. ഈ ഫോട്ടോ വൈറല്‍ ആയപ്പോള്‍ ജസ്‌ന ആണ് ഒരു വാര്‍ത്ത എനിക്ക് അയച്ചു തന്നതെന്നും വരദ പറയുന്നു. ‘ലിവിങ് ടുഗതര്‍ വെളിപ്പെടുത്തി വരദ’ എന്ന ടൈറ്റില്‍ ആയിരുന്നു അത്. നമുക്ക് ഇത്തവണ പബ്ലിസിറ്റി എളുപ്പമായല്ലോ എന്നാണ് അവള്‍ പറഞ്ഞതെന്നും വരദ പറയുന്നു.
അവര്‍ അപ്പനും അമ്മയും മക്കളുമായി വളരെ സ്‌നേഹത്തോടെ ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ രണ്ടുപേരെയും അടുത്തറിയാവുന്ന ആരും ഇങ്ങനെ പറയില്ലെന്നും വരദ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ തലക്കെട്ട് കൊടുക്കുന്നവര്‍ ആര്‍ട്ടിക്കിളിന്റെ ഒടുവില്‍ പറയുന്നുണ്ട്, അവര്‍ ഈ പേരില്‍ ഒരു വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്, അതിന്റെ രണ്ടാം ഭാഗമായിരിക്കും ഇത് എന്നും വരദ ചൂണ്ടിക്കാണിക്കുന്നു.
എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കില്‍ മനഃസുഖം ഇല്ല. അവര്‍ അതില്‍ സന്തോഷം കണ്ടെത്തിക്കോട്ടെ എന്നും വരദ പറയുന്നു. നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ നല്ലതു മാത്രം പറയണം എന്ന് നമുക്ക് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലല്ലോ. ഇതിനെതിരെ പ്രതികരിക്കാനൊന്നും എനിക്ക് സമയമില്ലെന്നും വരദ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ വരദയും നടന്‍ ജിഷിന്‍ മോഹനും വിവാഹ ബന്ധം വേര്‍പിരിഞ്ഞതായി ജിഷിന്‍ അറിയിച്ചിരുന്നു.
എന്നാല്‍ എന്താണ് തങ്ങളുടെ ദാമ്പത്യ ബന്ധം തകരാനുണ്ടായ കാരണം എന്ന് ജിഷിന്‍ വ്യക്തമാക്കിയിട്ടില്ല. വരദയും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമലയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒരു മകനുമുണ്ട് ഇരുവര്‍ക്കുമൊപ്പം. മകന്‍ ഇപ്പോള്‍ വരദയുടെ അമ്മയുടെ കൂടെയാണുള്ളത്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് താനും വരദയും പിരിഞ്ഞുവെന്ന് ജിഷിന്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് വേര്‍ പിരിയാനുള്ള കാരണമെന്ന് ജിഷിന്‍ പറയാന്‍ കൂട്ടാക്കിയില്ല.
ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട എന്നാണ് ജിഷിന്‍ പറഞ്ഞത്.
മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്നും ജിഷിന്‍ തുറന്നടിച്ചിരുന്നു. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല.
ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ എന്നും ജിഷിന്‍ പറയുന്നുണ്ട്. അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് വരദയും ജിഷിനും പ്രണയത്തിലാകുന്നത്. പരമ്പരയിലെ നായികയായിരുന്നു വരദ. ജിഷിന്‍ വില്ലനും. അധികം വൈകാതെ തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.