Uncategorized
ഞങ്ങൾ എൻഗേജ്ഡ് ആയി; വാലന്റൈൻസ് ദിനത്തിൽ ആരാധകരോട് ആ സന്തോഷം പങ്കിട്ട് ജിഷിനും അമേയയും
ഞങ്ങൾ എൻഗേജ്ഡ് ആയി; വാലന്റൈൻസ് ദിനത്തിൽ ആരാധകരോട് ആ സന്തോഷം പങ്കിട്ട് ജിഷിനും അമേയയും
കുടുംബ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമായിരുന്നു. ഒടുവിൽ ഒരു അഭിമുഖത്തിൽ ജിഷിൻ തന്നെ താൻ വിവാഹമോചിതനായി എന്ന് തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ ജിഷിൻ മോഹനും നടി അമേയ നായരും തമ്മിൽ പ്രണയത്തിലാണെന്നും ലിവിംഗ് ടുഗെദറിലാണെന്നുമുള്ള തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ തങ്ങൾ സിറ്റുവേഷൻഷിപ്പിലാണെന്നാണ് ജിഷിൻ പറഞ്ഞത്.
ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ ആരാധകരോട് ആ സന്തോഷം പങ്കിട്ട് എത്തിയിരികുകയാണ് ജിഷിനും അമേയയും. തങ്ങൾ എൻഗേജ്ഡ് ആണെന്നാണ് അമേയ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം തങ്ങൾ എങ്ങനെ അടുത്തുവെന്നതിനെ കുറിച്ച് അമേയ പറയുന്ന അഭിമുഖവും വൈറലാകുകയാണ്.
തുടക്കത്തിൽ എനിക്ക് ജിഷിൻ ചേട്ടനെ ഇഷ്ടമല്ലായിരുന്നു. കേട്ട കഥകളൊക്കെ വെച്ച് ഒട്ടും ഇഷ്ടം തോന്നിയിട്ടുണ്ടായിരുന്നില്ല. പിന്നെ പരിചയപ്പെട്ടോൾ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ നീ കേട്ടപോലുള്ള ഒരാൾ തന്നെയാണ് എന്ന്. പക്ഷെ അദ്ദേഹത്തിന്റെ എല്ലാ വൃത്തികേടുകളും തുറന്നുപറഞ്ഞു. അതിനെ ഞാൻ പോസിറ്റീവായാണ് കണ്ടത്.
കാരണം നമ്മുക്ക് ഒരാളെ മനസിലാക്കണമെങ്കിൽ തുറന്ന് സംസാരിക്കണം. ആളുടെ നെഗറ്റീവ് സൈഡ് ഒക്കെ ആദ്യമേ എനിക്ക് മനസിലായി. പിന്നെ പോസിറ്റീവ് സൈഡ് ഞാൻ കണ്ടെത്താൻ ശ്രമിച്ചു. കുറെ പോസിറ്റീവ് സൈഡ് ഉണ്ട്. പക്ഷെ നെഗറ്റീവുകൾ മറഞ്ഞ് കിടക്കുകയായിരുന്നു അത്. ഞാൻ ബെസ്റ്റ് ഫ്രണ്ടിനെ പോലെയാണ് പെരുമാറിയത്എന്നു അമേയ പറഞ്ഞു.
ജിഷിൻ എങ്ങനെ മാറിയെന്ന് പലരും ചോദിച്ചു. എന്നാൽ ഞാൻ മാറ്റിയിട്ടില്ല, അദ്ദേഹത്തിന്റെ പോസിറ്റീവ് സൈഡ് കാണിച്ച് കൊടുക്കാൻ ഒരു ആൾ വേണമല്ലോ, ഞാനും ചേട്ടനും ഇത്രയും സുഹൃത്തുക്കളാണ്. എന്നാൽ ചേട്ടൻ പറയുന്ന കാര്യങ്ങളിൽ ചിലത് ഇപ്പോഴും എനിക്ക് മനസിലാകില്ല. ഞാൻ ഇപ്പോൾ ചേട്ടനോട് പറയുന്ന കാര്യങ്ങൾ മുൻപ് മറ്റാരെങ്കിലും പറഞ്ഞ് കൊടുത്തിട്ടുണ്ടാകും.
പക്ഷെ കണക്ടാകുന്ന രീതിയിൽ പറയുകയെന്നതാണ് കാര്യം. അതാണ് സോൾ കണക്ഷൻ എന്ന് പറയുന്നത്. പിന്നെ ജിഷിൻ എന്ന വ്യക്തിയെ മനസിലാക്കാൻ പാടാണ്. വളരെ കോംപ്ലിക്കേറ്റഡ് ആയ വ്യക്തിയാണ്. മനസിലാക്കിയാൽ സിമ്പിൾ ആണെന്നല്ല, ഒകെയാണ്. ഞങ്ങൾ തമ്മിൽ ഭയങ്കര വാദപ്രതിവാദങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ കുറച്ച് കഴിഞ്ഞ് അത് പരിഹരിക്കും.
കണ്ട ഉടനെ ഇഷ്ടം തോന്നുന്നൊരു സ്റ്റേജ് അല്ല. യാദൃശ്ചികമായാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തുക്കളായി. ആള് അത്യാവശ്യം ഫ്ലേർട്ട് ചെയ്യുന്ന ഒരാളായത് കൊണ്ട് എന്നേയും ഫ്ലേട്ട് ചെയ്തു. എനിക്ക് അത് മനസിലായിരുന്നു. പക്ഷെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് തോന്നി. പിന്നെ നമ്മുക്കിടയിൽ ഒരു ബോണ്ടിംഗ് ഉണ്ടായി. ഇപ്പോൾ ഞങ്ങൾ ഡേറ്റിംഗിലാണ്.
എല്ലാവരും ചോദിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒരു ഇഷ്ടമുണ്ടെന്ന് പറയാൻ ഒരു ക്ലാരിറ്റിക്കുറവുണ്ടായിരുന്നു. ഇപ്പോൾ പക്ഷെ ക്ലാരിറ്റി വന്നു. എനിക്ക് ജിഷിൻ ചേട്ടനെ ഇഷ്ടമാണ്. പുള്ളിക്ക് എന്നെ ഇഷ്ടമാണോയെന്ന് അറിയില്ല. സിറ്റുവേഷൻഷിപ്പിലല്ല ഞങ്ങൾ, സിമ്മർ ഡേറ്റിംഗിലാണ്. എന്ന് വെച്ചാൽ പരസ്പരം നന്നായി മനസിലാക്കി മാത്രം ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുക. അപ്പോൾ ഇട്ടിട്ട് പോകുമ്പോൾ വിഷമം ഉണ്ടാകില്ല എന്നുമാണ് അമേയ പറഞ്ഞത്.
ഡിവോഴ്സായി രണ്ട് വർഷക്കാലം താൻ ഡിപ്രഷനിലായിരുന്നുവെന്നാണ് ജിഷിൻ നേരത്തെ പറഞ്ഞത്. പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റക്കിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. അതോടെ കള്ളുകുടി കഞ്ചാവടി എല്ലാം തുടങ്ങി. സിന്തറ്റിക് ഡ്രഗ്സും ഉപയോഗിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിലേക്ക് പോയിട്ടുമുണ്ട്. ഈ എല്ലാ സാധനങ്ങളിൽ നിന്നും എനിക്ക് മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്. ഒറ്റപ്പെട്ട് പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയിൽ മദ്യത്തിലൊന്നും ആശ്രയം കണ്ടെത്താത്തവരെ സമ്മതിക്കണം. എന്നെ പോലുള്ള സാധാരണക്കാർക്കൊന്നും ഇത് നടക്കില്ലെന്നും ജിഷിൻ പറഞ്ഞിരുന്നു.
