Connect with us

കോടികളുടെ വീട് സ്വന്തമാക്കി..? ആ നടനുമായുള്ള വാർത്ത; ചങ്കുപൊട്ടിയ ആ സംഭവം; സത്യാവസ്ഥ പുറത്ത്!!!

Malayalam

കോടികളുടെ വീട് സ്വന്തമാക്കി..? ആ നടനുമായുള്ള വാർത്ത; ചങ്കുപൊട്ടിയ ആ സംഭവം; സത്യാവസ്ഥ പുറത്ത്!!!

കോടികളുടെ വീട് സ്വന്തമാക്കി..? ആ നടനുമായുള്ള വാർത്ത; ചങ്കുപൊട്ടിയ ആ സംഭവം; സത്യാവസ്ഥ പുറത്ത്!!!

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായ നടിയാണ് വരദ. 2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിലൂടെയാണ് വരദയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. സിനിമയില്‍ നേടാന്‍ സാധിക്കാതിരുന്ന ജനപ്രീതി നേടിയെടുക്കാന്‍ സീരിയലിലൂടെ വരദയ്ക്ക് സാധിച്ചു. വരദ നായികയായി എത്തിയ അമല എന്ന പരമ്പര സൂപ്പര്‍ ഹിറ്റായിരുന്നു. ഈ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിലിടം നേടാനും വരദയ്ക്ക് സാധിച്ചു.

അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ വരദയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടായിരുന്നു. നടൻ ജിഷിനുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വരദയെ വാർത്തകളിൽ നിരസിച്ച സംഭവങ്ങളായിരുന്നു. തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മുതല്‍ ഗോസിപ്പുകള്‍ വരെ വരദയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ തന്നെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് വരദ. എന്നെപ്പറ്റിയുള്ള ഗോസിപ്പുകള്‍ എല്ലാം ഞാന്‍ അറിയാത്ത കാര്യങ്ങള്‍ ആയിരുന്നു എന്നാണ് വരദ പറയുന്നത്. പിന്നാലെ തന്നെക്കുറിച്ച് കേട്ട ഗോസിപ്പുകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ”ഒപ്പം അഭിനയിക്കുന്നവരോടൊപ്പം ചേര്‍ത്ത് പറയുക എന്നത് മിക്കവര്‍ക്കും സംഭവിക്കുന്ന കാര്യമാണ്.

അത്തരത്തിലാണ് സാജന്‍ സൂര്യ ചേട്ടനോടൊപ്പം ഒരു ഗോസിപ്പു വന്നത്. എന്നെ വ്യക്തിപരമായി ഉലച്ച സംഭവമാണ് അത്. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ഗോസിപ്പ്” എന്നാണ് വരദ പറയുന്നത്. അതേസമയം, സാജന്‍ ചേട്ടന്‍ നല്ല ഒരു സുഹൃത്താണ്, ആ സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടി ആയിരുന്നു തനിക്കെന്നും വരദ പറയുന്നു. എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കളേ ഉള്ളൂ. അവരുടെ സൗഹൃദം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും താരം വ്യക്തമാക്കി.

പിന്നാലെ താന്‍ കോടികളുടെ വീട് സ്വന്തമാക്കിയെന്ന വാര്‍ത്തയെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. ”കൊച്ചിയില്‍ ഒരു ചെറിയ ഫ്‌ലാറ്റ് സ്വന്തമാക്കി. അപ്പോള്‍ വന്ന തലക്കെട്ട്. ‘കൊച്ചിയില്‍ കോടികളുടെ വീട് സ്വന്തമാക്കി വരദ’. ഈ ന്യൂസ് കൊടുത്തവരോട് എനിക്ക് ചോദിക്കണം എന്നുണ്ട് ഈ കോടികള്‍ എവിടെ, കുറച്ചു കിട്ടിയെങ്കില്‍ കൊള്ളാമായിരുന്നു എന്ന്” വരദ പറയുന്നു.

ഞാന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ പണവും ലോണും ഒക്കെ എടുത്ത് എന്റെ ആഗ്രഹം സഫലമാക്കിയതാണ്. അതിനാണ് ഇങ്ങനെ പറയുന്നതെന്നാണ് വരദ പറയുന്നത്. ഇവര്‍ക്ക് വര്‍ക്ക് ഒന്നും ഇല്ലല്ലോ, പിന്നെ ഈ കോടികളുടെ ഫ്‌ലാറ്റിനു പണം എവിടെനിന്ന് വന്നു , ഇവള്‍ക്ക് എങ്ങനെയാണ് ഇത്രയും പണം, ഇവള്‍ മറ്റതായതുകൊണ്ടല്ലേ എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് ചോദിപ്പിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ എഴുതുന്നതെന്നാണ് വരദ പറയുന്നത്. ഇത്തരം ഗോസിപ്പുകള്‍ എഴുതുന്നവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും വരദ പറയുന്നു. പക്ഷെ എന്തെങ്കിലും എഴുതി വിടുമ്പോള്‍ അത് ബാധിക്കുന്ന ആളുകളുടെ മനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു.

അതേസമയംവരദയും നടന്‍ ജിഷിന്‍ മോഹനും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിച്ചുവെന്ന വാര്‍ത്തയും ഈയ്യടുത്താണ് പുറത്ത് വന്നത്. ജിഷിന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. വികാരഭരിതനായിട്ടായിരുന്നു ജിഷിന്റെ പ്രതികരണം.

ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക.

ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്നായിരുന്നു ജിഷിന്റെ പ്രതികരണം. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ.

ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ എന്ന് ജിഷിന്‍ ചോദിച്ചിരുന്നു. പിന്നാലെ ഇപ്പോള്‍ സുഹൃത്തുക്കളാണോ എന്ന് അവതാരകന്‍ ചോദിക്കുകയും, നീ എഴുന്നേറ്റ് പോയേടാ, നീയിതൊക്കെ ചോദിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം. ക്യാപ്ഷന്‍ വരാനല്ലേ? ആ ഭാഗം സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജിഷിന്‍ പറഞ്ഞിരുന്നു.

More in Malayalam

Trending